കേസില്‍ സാക്ഷി പറഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം
Jun 11, 2012, 12:01 IST
Muralidharan, Ramachandran |
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിര്‍മ്മിച്ച ബസ് വെയ്റ്റിംഗ് ഷെഡ് ദിവസങ്ങള്‍ക്ക് മുമ്പ് തകര്‍ക്കപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ പട്ടുമ്മല്‍ കൂവാറ്റി വി.കെ കുഞ്ഞമ്പുവിന്റെ മകന്‍ സന്തോഷ് ഉള്‍പ്പെടെ സി.പി.എം പ്രവര്‍ത്തകരെ പ്രതിയാക്കി പോലീസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തിരുന്നു.
കേസില്‍ സാക്ഷി പറഞ്ഞതിലുള്ള വിരോധം മൂലം ഞായറാഴ്ച രാത്രി ഏഴ് മണിയോടെ ചോയ്യങ്കോട് കള്ള് ഷാപ്പിന് സമീപത്തുകൂടി നടന്നുപോകുകയായിരുന്ന മുരളീധരനെ സന്തോഷും കോട്ടകത്തില്‍ അമ്പുവിന്റെ മകന്‍ രാജേഷും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. മുരളീധരനെ മര്‍ദ്ദിക്കുന്നത് കണ്ട് തടയാന്‍ ശ്രമിക്കുമ്പോഴാണ് സഹോദരന്‍ രാമചന്ദ്രന് മര്‍ദ്ദനമേറ്റത്. കമ്പിപ്പാരകൊണ്ടുള്ള അടിയേറ്റ് രാമചന്ദ്രന്റെ കൈയ്ക്ക് സാരമായ പരിക്കേറ്റു. രാജേഷ് ഒന്നര വര്‍ഷം മുമ്പ് ചെറുവമാളങ്കയത്തെ എം.എ വിനോദിനെ ആക്രമിച്ച കേസിലും നാല് മാസം മുമ്പ് കക്കോല്‍ പി. മോഹനനെ ആക്രമിച്ചകേസിലും പ്രതിയാണ്.
Keywords: Kasaragod, Kanhangad, Attack, Congress, Injured