city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഓഫീസ് അടച്ചൂപൂട്ടി; കോണ്‍ഗ്രസ്‌കാര്‍ക്കിനി ആല്‍ത്തറ ശരണം

ഓഫീസ് അടച്ചൂപൂട്ടി; കോണ്‍ഗ്രസ്‌കാര്‍ക്കിനി ആല്‍ത്തറ ശരണം
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് അടച്ചുപൂട്ടി. കൂടിയാലോചനകള്‍ക്കും ആശയവിനിമയത്തിനും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇനി ഹൊസ്ദുര്‍ഗിലെ മാന്തോപ്പ് മൈതാനിയിലെ ആല്‍ത്തറ തന്നെശരണം.
പുതിയ കോട്ട ബ്രദേര്‍സ് ടൂറിസ്റ്റ് ഹോമിലെ ഒന്നാംനിലയില്‍ മൂന്ന് വര്‍ഷത്തിലെറെയായി പ്രവര്‍ത്തിച്ചുവരുന്ന മണ്ഡലം കമ്മിറ്റി ഓഫീസ് അടച്ചുപൂട്ടിയിട്ട് മാസം ഒന്നു കഴിഞ്ഞു. പ്രതിമാസം രണ്ടായിരം രൂപയായിരുന്നു മുറി വാടക.
ഏതാനും മാസത്തെ വാടക കുടിശ്ശിക വന്നതോടെ കെട്ടിടം അറ്റകുറ്റപ്പണിയുടെ പേരില്‍ കോണ്‍ഗ്രസ് ഓഫീസ് ഒഴിഞ്ഞു തരണമെന്ന് കെട്ടിട ഉടമ ആവശ്യപ്പെടുകയായിരുന്നു. ഇന്ത്യയും കേരളവും തൊട്ട് കാഞ്ഞങ്ങാട് നഗരസഭ വരെ ഭരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഹൊസ്ദുര്‍ഗ് സര്‍വ്വീസ് സഹകരണ ബാങ്ക്, കാര്‍ഷിക ബേങ്ക്, മാര്‍ക്കറ്റിംഗ് സൊസൈറ്റി, റേഷന്‍ ഷാപ്പ് സൊസൈറ്റി, ഓട്ടോറിക്ഷ സൊസൈറ്റി എഡ്യൂക്കേഷണല്‍ സൊസൈറ്റി തുടങ്ങി, കാഞ്ഞങ്ങാട്ടെ ഒട്ടേറെ വന്‍ തിരക്കുളുള്ള സ്ഥാപനങ്ങളുടെ മേധാവിത്വവും കോണ്‍ഗ്രസിനുണ്ട്. പാര്‍ട്ടി ആസ്ഥാന മന്ദിരം പോയിട്ട് ഒരു സെന്റ് ഭൂമിപോലും നേടിയെടുക്കാന്‍ കാഞ്ഞങ്ങാട്ടേ നേതാക്കള്‍ക്ക് കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസി ന്റെ മേല്‍വിലാസത്തില്‍ ബേങ്കിലും സഹകരണ സ്ഥാപനങ്ങളിലും ജോലി നേടിയവര്‍ തന്നെ നൂറുകണക്കിനുണ്ട.് ഇവരില്‍ നിന്നൊക്കെ പാര്‍ട്ടി ഫണ്ടിന്റെ പേരില്‍ വന്‍തുക കൈക്കലാക്കിയ നേതാക്കളൊന്നും പിന്നെ പാര്‍ട്ടിയെ തിരിഞ്ഞുനോക്കിയിട്ടുമില്ല. ജോലികിട്ടിയവരൊക്കെ ഉപകാര സ്മരണാര്‍ത്ഥം പത്ത് രൂപവെച്ച് പാര്‍ട്ടിക്ക് നല്‍കിയാല്‍ തന്നെ പാര്‍ട്ടിക്ക് ആസ്ഥാനവും മന്ദിരവും ഉണ്ടാവുമെന്നും ഉറപ്പാണ്.
യു.ഡി.എഫില്‍ മൂസ്ലീംലീഗ് തൊട്ട് എം.വി.ആറിന്റെ സിഎംപിക്ക് പോലും കാഞ്ഞങ്ങാട്ട് സ്വന്തം കെട്ടിടമുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷമായി മണ്ഡലം പ്രസിഡന്റ് സ്ഥാനത്തുള്ളത് നഗരസഭ മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായ തോയമ്മലിലെ എം.കുഞ്ഞികൃഷ്ണനാണ്.
ഇതേസമയം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിക്ക് സ്വന്തമായി കെട്ടിടം നിര്‍മിക്കാനുള്ള നടപടിയുമായി മുന്നോട്ട് പോകുന്നുണ്ടെന്ന് എം.കുഞ്ഞികൃഷ്ണന്‍പറഞ്ഞു. കെ.കരുണാകരന്റെ ചരമദിനമായ ഡിസംബര്‍ 23ന് ഇതിന്റെ പ്രാരംഭം കുറിക്കുമെന്നും കുഞ്ഞികൃഷ്ണന്‍ അറിയിച്ചു. എം.എല്‍.എയേയും നഗരപിതാവിനേയും അടക്കം ഉണ്ടാക്കിയെടുത്ത പ്രസ്ഥാനം അനാഥാവസ്ഥയിലായിട്ടും നേതാക്കള്‍ക്ക് പരിഭവമില്ല. മാന്തോപ്പ് മൈതാനത്തും ആല്‍ ത്തറ ചുവട്ടിലും പാര്‍ട്ടി പ്രവ ര്‍ത്തനം ഒതുക്കേണ്ടിവന്നവര്‍ക്ക് പരസ്പരം പാരപണിയാനും ഗ്രൂപ്പുണ്ടാക്കാനും യ്രാതൊരു മടിയുമില്ല.

Keywords: kasaragod, Kanhangad, Office, Congress

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia