|
Narayanan |
കാഞ്ഞങ്ങാട്: കോണ്‍ഗ്രസ് പഞ്ചായത്തംഗത്തെ കടയുടെ കഴുക്കോലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുല്ലൂര്‍-പെരിയ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് കോടവലം കോണ്‍ഗ്രസ് അംഗം അരീക്കര നാരായണന്‍(52)നെയാണു ബുധനാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈയ്യും കാലും കൂട്ടിക്കെട്ടിയ നിലയിലാണ്. മരണത്തില്‍ ബന്ധുക്കളും നാട്ടുകാരും സംശയം പ്രകടിപ്പിച്ചതിനെതുടര്‍ന്നു അമ്പലത്തറ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനു പരിയാരം മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി. ചൊവ്വാഴ്ച രാത്രി മുതല്‍ കാണാതായ നാരായണനുവേണ്ടി തിരച്ചില്‍ തുടരുന്നതിനിടെയാണു ബുധനാഴ്ച രാവിലെ ഇയാളുടെ വീടിനു കുറച്ചകലെ കടയ്ക്കു പിന്നില്‍ കഴുക്കോലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭാര്യ: രമണി. മക്കള്‍: അനിത, അമ്പിളി, അതുല്യ.
Keywords:Kasaragod, Kanhangad, Obituary, Suicide, kasaragod, Kanhangad, Obituary, suicide, Congress, Member