കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിനി കാമുകനോടൊപ്പം വീടു വിട്ട
May 25, 2012, 16:37 IST
കാഞ്ഞങ്ങാട്: നഗരത്തിലെ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിനിയായ ഞാണിക്കടവ് പട്ടാക്കല്‍ സ്വദേശിനിയായ യുവതി ഒളിച്ചോടി. തളിപ്പറമ്പ് സ്വദേശിയായ യുവാവിനോടൊപ്പം മുങ്ങിയ ഇനിയും കണ്ടെത്താനായില്ല. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
യുവതി കുറച്ച് വര്‍ഷമായി തളിപ്പറമ്പ് സ്വദേശിയുമായി അടുപ്പത്തിലാണ്. കഴിഞ്ഞ ദിവസം കോളേജിലേക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതാണ് പെണ്‍കുട്ടി. അതിനിടെ ഇരുവരും തളിപ്പറമ്പില്‍ സുരക്ഷിതരായി കഴിയുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. പോലീസ് കേസെടുത്തിട്ടില്ല.
Keywords: kasaragod, Kanhangad, Computer, Student, Love