city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുള്ളുവേലി തകര്‍ത്തകേസ്; ഗൃഹനാഥന് യുവതി നഷ്ടപരിഹാരം നല്‍കാന്‍ വിധി

മുള്ളുവേലി തകര്‍ത്തകേസ്; ഗൃഹനാഥന് യുവതി നഷ്ടപരിഹാരം നല്‍കാന്‍ വിധി
കാഞ്ഞങ്ങാട്: പറമ്പില്‍ അതിക്രമിച്ച് കയറി മുള്ളുവേലിയും കോണ്‍ക്രീറ്റ് തൂണും തകര്‍ത്ത കേസില്‍ പ്രതിയായ യുവതി പരാതിക്കാരനായ ഗൃഹനാഥന് 15000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചു. കിനാനൂര്‍-നെല്ലിയടുക്കത്തെ മലഞ്ചരക്ക് വ്യാപാരിയായ തേക്കുംകാട്ടില്‍ ബ്രിട്ടോ ജോസഫിന് (44), നെല്ലിയടുക്കത്തെ റോയിയുടെ ഭാര്യ സിസിലി (27) 15000 നഷ്ടപരിഹാരം നല്‍കാന്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി വിധിച്ചത്. ഇതിന് പുറമെ സിസിലിക്ക് കോടതി പിരിയും തടവും വിധിച്ചു.

2007 നവംബര്‍ ഒമ്പതിന് രാവിലെ 8.45 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. നെല്ലിയടുക്കത്തുള്ള ബ്രിട്ടോ ജോസഫിന്റെ പറമ്പില്‍ അതിക്രമിച്ച് കടന്ന സിസിലി മുള്ളുവേലിയും 30 ഓളം കോണ്‍ക്രീറ്റ് തൂണുകളും നശിപ്പിക്കുകയായിരുന്നു. റബ്ബര്‍, കവുങ്ങ്, തെങ്ങ് തുടങ്ങിയവ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ച് മുള്ള് വേലി കെട്ടിയിരുന്നത്.

ഇതുമൂലം 15000 രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. വഴി സംബന്ധമായ മുന്‍വിരോധമാണ് അതിക്രമത്തിന് കാരണമായത്. സിസിലിക്കെതിരെ ബ്രിട്ടോ തുടര്‍ന്ന് നീലേശ്വരം പോലീസില്‍ പരാതി നല്‍കുകയും സിസിലിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Keywords:  Kanhangad, court order, Compound fence, Owner, Woman     

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia