പോലീസില്‍ പരാതി നല്‍കിയതിന് സ്ത്രീകളെ ആക്രമിച്ചതായി പരാതി
Feb 27, 2012, 10:42 IST
കാഞ്ഞങ്ങാട്: പൊലീസില്‍ പരാതി കൊടുത്തതിന് കുടുംബത്തെ എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ വീടുകയറി ആക്രമിച്ചതായി പരാതി. അക്രമത്തില്‍ സ്ത്രീകളുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. ആവിക്കരയിലെ പരേതനായ ഭാസ്‌കരന്റെ ഭാര്യ ദേവകി (40), മകള്‍ രമ്യ (24), മകന്‍ രാഹുല്‍ (17), ദേവകിയുടെ സഹോദരിയുടെ മകള്‍ സുമിത്ര (27) എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി എട്ടരയോടെ ആവിക്കരയിലെ എസ്എന്‍ഡിപി പ്രവര്‍ത്തകനായ കെ പി സുകുമാരന്റെ നേതൃത്വത്തിലായിരുന്നു അക്രമമെന്ന് പരിക്കേറ്റവര്‍ പറഞ്ഞു.
സുകുമാരന്റെ സഹപ്രവര്‍ത്തകന്‍ കണ്ണന്‍കുഞ്ഞിയും മക്കളും ചേര്‍ന്ന് അയല്‍ക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കഴിഞ്ഞദിവസം അക്രമിച്ചതായി പറയുന്നു. ഇതിന് സാക്ഷിപറഞ്ഞെന്ന് ആരോപിച്ച് മദ്യലഹരിയിലെത്തിയ സുകുമാരന്‍, ബിജു, പ്രകാശന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ക്യാന്‍സര്‍ രോഗിയായ ദേവകിയുടെ വീട്ടിലെത്തി വധഭീഷണി മുഴക്കി. ഭീഷണി ഭയന്ന് പൊലീസില്‍ ദേവകി പരാതി നല്‍കിയതിന്റെ തൊട്ടുപിറകെയാണ് ആക്രമണം. സുകുമാരനെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തു.
Keywords: Attack, Women, Kanhangad, Kasaragod