കോളജ് വിദ്യാര്‍ത്ഥിനി ഓട്ടോ ഡ്രൈവര്‍ക്കൊപ്പം വീടുവിട്ടു
Aug 11, 2015, 14:30 IST
രാജപുരം: (www.kasargodvartha.com 11/08/2015) കോളജ് വിദ്യാര്‍ത്ഥിനി ഓട്ടോ ഡ്രൈവറായ യുവാവിനോടൊപ്പം വീടുവിട്ടു. മുന്നാട് പീപ്പിള്‍സ് കോളജിലെ ഡിഗ്രി വിദ്യാര്‍ത്ഥിനിയും കൊട്ടോടി ചേടിക്കുണ്ടിലെ ഗംഗാധരന്റെ മകളുമായ അശ്വതി (19) യെയാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്.
കൊട്ടോടിയിലെ ഒരു ഓട്ടോഡ്രൈവറെയും കാണാതാവുകയായിരുന്നു. ഇരുവരുടെയും പ്രണയത്തെ അശ്വതിയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ഇതാകാം ഒളിച്ചോട്ടത്തിന് കാരണമെന്ന് സംശയിക്കുന്നു. സംഭവം സംബന്ധിച്ച് ഗംഗാധരന്റെ പരാതിയില്‍ രാജപുരം പോലീസ് കേസെടുത്തു.

Keywords : Rajapuram, Nileshwaram, Auto-rickshaw, Love, Kanhangad, Kerala, Ashwathi, College student eloped with lover.