കോളജ് വിദ്യാര്‍ത്ഥി ട്രെയിന്‍തട്ടി മരിച്ചു
Feb 14, 2015, 22:56 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 14/02/2015) ഫുട്‌ബോള്‍ കഴി കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന കോളജ് വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു. ചട്ടഞ്ചാല്‍ എം.ഐ.സി കോളജിലെ ഡിഗ്രി വിദ്യാര്‍ത്ഥിയും അതിഞ്ഞാല്‍ അക്കരമ്മലിലെ മുഹമ്മദ്കുഞ്ഞി - കുഞ്ഞാമിന ദമ്പതികളുടെ മകനുമായ അസ്‌കര്‍ (22) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി 7.30 മണിയോടെയായിരുന്നു അപകടം. ട്രെയിനിടിച്ച് ട്രാക്കിന് പുറത്തേക്ക് തെറിച്ചുവീണ അസ്‌കറിനെ ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. നില ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.
രണ്ട് ട്രാക്കിലൂടെയും ട്രെയിന്‍ കടന്നുവന്നതാണ് അപകട കാരണം. സഹോദരങ്ങള്‍: ഹസീന, അക്രം, അനീസ.

Keywords : Kanhangad, College, Student, Death, Obituary, Train, Kasaragod, Kerala, Hospital, Ashker, MIC College, College student dies after train hits.