കാഞ്ഞങ്ങാട് നെഹ്‌റു കോളജ് വനിതാ പ്രൊഫസര്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍
Jun 25, 2014, 20:00 IST
കാസര്‍കോട്: (www.kasargodvartha.com 25.06.2014) കാഞ്ഞങ്ങാട് നെഹ്‌റു കോളജിലെ വനിതാ പ്രൊഫസറെ മഞ്ചേശ്വരത്ത് ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് വടകര പുമേരി സ്വദേശിനിയും മംഗലാപുരം കോര്‍പറേഷന്‍ ബാങ്ക് മാനേജറുമായ ശ്രീനിവാസന്റെ ഭാര്യ ഡോ. കെ.കെ ഗീത (52) യെയാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവിനൊപ്പം മംഗലാപുരത്താണ് ഇവര്‍ താമസിക്കുന്നത്. ബുധനാഴ്ച രാവിലെ മംഗലാപുരത്ത് നിന്നും ഭര്‍ത്താവ് ഏറനാട് എക്‌സ്പ്രസില്‍ ഇവരെ കാഞ്ഞങ്ങാട്ടേക്ക് ട്രെയിന്‍ കയറ്റി വിട്ടതായിരുന്നു. ഇവര്‍ മഞ്ചേശ്വരത്ത് ഇറങ്ങി നടന്നുപോകുന്നത് ചിലര്‍ കണ്ടതായും പറയുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മഞ്ചേശ്വരം റെയില്‍വേ ട്രാക്കിന് സമീപം മൃതദേഹം കണ്ടെത്തിയത്.
ശരീരത്തിന്റെ അരഭാഗം മുറിഞ്ഞ നിലയിലായിരുന്നു. വടകര പൂമേരിയിലെ ശങ്കരന്‍ നമ്പ്യാരുടെ മകളാണ്. ഏകമകന്‍ ഹരി ബാംഗ്ലൂരില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായി ജോലി ചെയ്തുവരികയാണ്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരണ വിവരമറിഞ്ഞ് ബന്ധുക്കളും സഹപ്രവര്‍ത്തകരും ആശുപത്രിയിലെത്തി. ഒരുവര്‍ഷം മുമ്പ് ഗീതയ്ക്ക് ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റിരുന്നതായി പറയപ്പെടുന്നു.

Also Read:
കളിക്കിടയില്‍ വീണ്ടും സുവാറസിന്റെ പല്ലുകൊണ്ടുള്ള ആക്രമണം: ഇര ചെല്ലിനി
Keywords : Kasaragod, Woman, Teacher, Dead body, Obituary, Railway-track, Train, Kanhangad, Nehru-college.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067