പരീക്ഷ കഴിഞ്ഞിറങ്ങിയ റഷീബ നേരെ എത്തിയത് വിവാഹ ഹാളിലേക്ക്
Apr 27, 2015, 17:14 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27/04/2015) വിവാഹ ദിനം തന്നെ പരീക്ഷയും വന്നത് വെല്ലുവിളിയായി ഏറ്റെടുക്കുകയായിരുന്നു അജാനൂര്‍ കൊളവയലിലെ റഷീബ. തിങ്കളാഴ്ച വിവാഹവും പരീക്ഷയും ഒരുമിച്ചു വന്നതിന്റെ ത്രില്ലും ടെന്‍ഷനും റഷീബ ഒരേപോലെ അനുഭവിക്കുകയായിരുന്നു. ഇത് റഷീബയ്ക്ക് മറക്കാനാവാത്ത ജീവിതാനുഭവമാണ് സമ്മാനിച്ചത്. കണ്ണൂര്‍ സര്‍വകലാശാല ആയുര്‍വേദ മെഡിക്കല്‍ കോളജ് പറശ്ശിനിക്കടവ് ക്യാമ്പസിലെ അവസാന വര്‍ഷ ബി.എ.എം.എസ് വിദ്യാര്‍ത്ഥിനിയാണ് റഷീബ. തിങ്കളാഴ്ച രാവിലെ 10 മണിമുതല്‍ 12 മണിവരെയായിരുന്നു പരീക്ഷ. കാഞ്ഞങ്ങാട്ട് 12.30 ന് വിവാഹവും.
കോട്ടച്ചേരി കുശവന്‍കുന്ന് ദീപ ആയുര്‍വേദ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ചെയര്‍മാനും റഷാദ് ടൂര്‍സ് എം.ഡിയുമായ അജാനൂര്‍ കൊളവയല്‍ ഇട്ടമ്മല്‍ റഷീബാസിലെ ടി.പി അബ്ദുല്‍ റഹ്മാന്റെയും ബി.കെ സുബൈറയുടെയും മകളാണ് റഷീബ. റഷീബയും ബളാല്‍പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് എടത്തോട്ടെ എം.കെ മുഹമ്മദ്കുഞ്ഞി ഹാജിയുടെ മകന്‍ സിവില്‍ എഞ്ചിനീയറായ എം എ റഫീഖിന്റെയും വിവാഹമാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് കോട്ടച്ചേരി ആകാശ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നത്.
വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളാണ് നിക്കാഹ് കര്‍മത്തിന് നേതൃത്വം നല്‍കിയത്. റഷീബയുടെ ബി.എ.എം.എസ് അവസാന വര്‍ഷ പരീക്ഷ മെയില്‍ നടക്കുമെന്നായിരുന്നു കരുതിയത്. ഇതനുസരിച്ച് ഏപ്രില്‍ 27 ന് വിവാഹം നിശ്ചയിക്കുകയായിരുന്നു. വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായപ്പോഴാണ് വിവാഹ ദിവസം തന്നെ പരീക്ഷ തുടങ്ങുന്ന വിവരം ലഭിച്ചത്. വിവാഹ തീയ്യതി മാറ്റുക എന്നത് എളുപ്പമായിരുന്നില്ല. ബന്ധുക്കളെയെല്ലാം അപ്പോഴേക്കും ക്ഷണിച്ചു കഴിഞ്ഞിരുന്നു.
അതിനിടെ വരന്‍ റഫീഖിന്റെ സഹോദരങ്ങളായ ബഷീര്‍, റാഷിദ് എടത്തോട്, ഗഫൂര്‍, ലത്വീഫ് എന്നിവരുള്‍പ്പെടെ ഇരുപതംഗ സംഘം വിവാഹത്തില്‍ പങ്കെടുക്കാന്‍ യു.എ.ഇയില്‍ നിന്ന് എത്തുകയും ചെയ്തിരുന്നു. ഇതോടെ പരീക്ഷയും കല്ല്യാണവും ഒരേ ദിവസം നടക്കട്ടെ എന്ന് ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു.
രാവിലെ എട്ട് മണിയോടെ കണ്ണൂരിലെ പരീക്ഷാ കേന്ദ്രത്തിലേക്ക് പോയ റഷീബ പരീക്ഷയെഴുതി ഉത്തര കടലാസ് ഏല്‍പ്പിച്ച ശേഷം നേരെ വിവാഹ ഹാളിലേക്ക് എത്തുകയായിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Kasaragod, Kerala, Wedding days, Marriage, Examination, Kannur University, Rasheeba.