മേല്‍പ്പാലത്തിന്റെ കുരുക്കഴിക്കാന്‍ ജില്ലാ കലക്ടര്‍ എത്തി
Dec 2, 2011, 11:00 IST
കാഞ്ഞങ്ങാട് : കോട്ടച്ചേരിയിലെ റെയില്‍വെ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തിന്റെ കുരുക്കഴിക്കാന്‍ ജില്ലാ കലക്ടര്‍ കെ.എന്‍.സതീഷ് നേരിട്ടെത്തി. വ്യാഴാഴ്ച കാഞ്ഞങ്ങാട്ടെത്തിയ ജില്ലാ കലക്ടര്‍ മേല്‍പ്പാലം നിര്‍മ്മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ വിജ്ഞാപനത്തിലൂടെ കണ്ടെത്തിയ സ്ഥലം അദ്ദേഹം പരിശോധിച്ചു. റെയില്‍വെ പാലത്തിന് ഇപ്പോള്‍ കണ്ടെത്തിയ സ്ഥലം ഒഴിവാക്കി കിട്ടാന്‍ ഡോ. കെ വിജയരാഘവന്‍ ഉള്‍പ്പെടെ അഞ്ചോളം പേര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇവരുടെ ഹരജിയില്‍ കോടതി ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് സ്ഥലം പരിശോധനയ്ക്ക് ജില്ലാ കലക്ടറെത്തിയത്.റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് അയച്ച് കൊടുക്കും.
Keywords: District Collector, K.N Satheesh, Kanhangad, Kasaragod