നീലേശ്വരം പഞ്ചായത്ത് മുന്‍ അംഗം സി.എം. കൃഷ്ണന്‍ നിര്യാതനായി
Jul 13, 2014, 16:03 IST
നീലേശ്വരം: (kasargodvartha.com 13.07.2014) വ്യവസായ പ്രമുഖനും ബസ് ഉടമയും നീലേശ്വരം പഞ്ചായത്ത് അംഗവുമായിരുന്ന പള്ളിക്കര നളന്ദയിലെ സി.എം. കൃഷ്ണന്‍ (82) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് ചാത്തമത്തെ പൊതുശ്മശാനത്തില്‍.
ഇദ്ദേഹത്തിന്റെ സി.എം.എം.എസ്, സി.എം.ബി.എസ്, നളന്ദ ബസുകളായിരുന്നു ഒരു കാലത്ത് ഗ്രാമീണ മേഖലയെ നഗരവുമായി ബന്ധിപ്പിച്ചത്. 1963 മുതല്‍ 16 മാസം നീലേശ്വരം പഞ്ചായത്ത് അംഗമായിരുന്നു. കാര്‍ഷിക പ്രധാന ജീവിതത്തിന്റെ അക്കാലത്ത് വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി ഗ്രാമീണ മേഖലയില്‍ ഇദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
നീലേശ്വരം രാജാസ് സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ കായികരംഗത്ത് സജീവ സാന്നിധ്യമായിരുന്നു. അത്്്‌ലറ്റിക്്‌സ് മത്സരങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ നേടി. വിദ്യാര്‍ഥി ഫെഡറേഷന്‍ 1958ല്‍ നീലേശ്വരത്ത് നടത്തിയ സംസ്ഥാനതല വിദ്യാര്‍ഥി സമ്മേളനത്തിന്റെ പ്രധാന സംഘാടകനായിരുന്നു. പത്മതീര്‍ത്ഥം, രാധയുടെ കാമുകന്‍ എന്നീ ചിത്രങ്ങളുടെ നിര്‍മാതാവാണ്.
ബസ് ഉടമസ്ഥ സംഘം അവിഭക്ത കണ്ണൂര്‍ ജില്ലാ ഭാരവാഹിയും കാസര്‍കോട് ജില്ലാ പ്രസിഡണ്ടുമായിരുന്നു. നീലേശ്വരം നളന്ദ റിസോര്‍ട്‌സിന്റെ സ്ഥാപകനാണ്.
ഭാര്യ: ഒ.കെ. സരോജിനി. മക്കള്‍: ഒ.കെ. പ്രദീപ് (ബിസിനസ്, ഗുജറാത്ത്), ലീന, പ്രീത, ഷീന. മരുമക്കള്‍: ഡോ. രത്‌നാകരന്‍ (തലശേരി ഗവ. ആശുപത്രി), ഡോ. മനോജ് കുമാര്‍ (ഡെപ്യൂട്ടി ഡി.എം.ഒ, കണ്ണൂര്‍), പ്രമോദ് (എന്‍ജിനിയര്‍, ഷാര്‍ജ), മഞ്ജു കുന്നരുവത്ത് (ഗുജറാത്ത്). സഹോദരങ്ങള്‍: പരേതരായ കുഞ്ഞാച്ച, പൊക്കന്‍, മാണിക്കം, കുഞ്ഞമ്പു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Nileshwaram, Panchayath, Kasaragod, Kanhangad, Obituary, Bus, CM Krishnan.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067