നെഹ്റു പ്രതിമ മുഖ്യമന്ത്രി അനാച്ഛാദനം ചെയ്യും
Feb 16, 2012, 09:30 IST
കാഞ്ഞങ്ങാട്: പടന്നക്കാട് നെഹ്റു ആര്‍ട്സ് ആന്റ്സയന്‍സ് കോളജില്‍ സ്ഥാപിച്ച നെഹ്റ പ്രതിമ അനാച്ഛാദനവും ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും വെള്ളിയാഴ്ച 1.30 ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. ചടങ്ങില്‍ ഇ. ചന്ദ്രശേഖരന് എം.എല്‍.എ. അധ്യക്ഷത വഹിക്കും. ക്യാമ്പസിനകത്ത് സ്ഥാപിച്ച പോസ്റ്റ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം പി.കരുണാകരന് എം.പി.യും മള്‍ട്ടി ജിംനേഷ്യത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ശ്യാമളദേവിയും നിര്‍വ്വഹിക്കും. നെഹ്റു മെമ്മോറിയല്‍ എജ്യുക്കേഷന്‍ സൊസൈറ്റിയുടെ പ്രസിഡണ്ടായിരുന്ന അന്തരിച്ച കെ.ബി. നമ്പ്യാരുടെ ഫോട്ടോ അനാച്ഛാദനം കോളജ് മാനേജര്‍ എം. കുഞ്ഞിരാമന് നമ്പ്യാര്‍ നിര്‍വ്വഹിക്കും. ഇംഗ്ലീഷ് ഭാഷാ ലബോറട്ടറി കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ ഹസീന താജുദ്ദീനും കോളജ് റഫറഷ്മെന്റ് സെന്ററിന്റെ ഉദ്ഘാടനം നീലേശ്വരം നഗരസഭ ചെയര്‍പേഴ്സണ്‍ വി. ഗൗരിയും കോളജിന്റെ വെബ് ബ്രൗസിംഗ് സെന്റര്‍ നെഹ്റു മെമ്മോറിയല്‍ എജ്യുക്കേഷണല്‍ സൊസൈറ്റി പ്രസിഡണ്ട് കെ. സുശീല നായരും ഉദ്ഘാടനം ചെയ്യും.
Keywords: Oommen Chandy, Nehru-college, Kanhangad, Kasaragod