അടച്ച റെയില്‍വെ ഗേറ്റ് തുറക്കാനായില്ല; യാത്രക്കാര്‍ വലഞ്ഞു
Jan 2, 2012, 15:15 IST
കാഞ്ഞങ്ങാട്: അടച്ചിട്ട റെയില്‍വെ ഗേറ്റ് ഒരു മണിക്കൂര്‍ നേരം തുറക്കാനായില്ല. ഇതെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ള യാത്രക്കാര്‍ കടുത്ത ദുരിതം അനുഭവിച്ചു. തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് കാഞ്ഞങ്ങാട് ഇഖ്ബാല്‍ റെയില്‍വെ ഗേറ്റ് ട്രെയിന്‍ കടന്നുപോകുന്നതിനായി അടച്ചിട്ടത്. തീവണ്ടി കടന്ന് പോയതിനുശേഷം ഗെയ്റ്റ് തുറക്കാന്‍ ശ്രമിച്ചപ്പോള്‍ സാധിച്ചില്ല. ഒരു മണിക്കൂര്‍ നേരം കഠിന പ്രയത്‌നം നടത്തിയിട്ടും ഗെയ്റ്റ് തുറക്കാന്‍ സാധിക്കാതിരുന്നതിനാല്‍ സാങ്കേതിക വിദഗ്ധരെ വരുത്തിയാണ് ഗെയ്റ്റ് തുറപ്പിച്ചത്.
ഗെയിറ്റിന്റെ രണ്ടു വശങ്ങളിലും വാഹനങ്ങള്‍ ഇതു കാരണം ഒരു മണിക്കൂര്‍ നേരത്തോളം നിര്‍ത്തിടേണ്ടിവന്നു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരാണ് വലഞ്ഞത്.
Keywords: Railway-gate, Kanhangad, Kasaragod