city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതിനെ ചൊല്ലി തര്‍ക്കം; ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് മര്‍ദനം

കാഞ്ഞങ്ങാട്: (www.kasargodvartha.com 21.06.2014) പൊതു സ്ഥലത്ത് മൂത്രമൊഴിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് മര്‍ദനമേറ്റു. നീലേശ്വരം കണിച്ചിറയിലെ ഉദയകുമാര്‍ (34), കരുവാച്ചേരിയിലെ നിഖില്‍ (26) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. നിഖില്‍ ഓടിക്കുന്ന പുതുക്കൈ ചട്ടുവത്തെ രാജേഷിന്റെ കെഎല്‍ 60 ഇ 3445 നമ്പര്‍ ടവേരയുടെ ഇരുവശങ്ങളിലെയും ചില്ലുകള്‍ അക്രമി സംഘം തകര്‍ത്തു.
നീലേശ്വരം കൊയോമ്പുറം സ്വദേശികളായ കണ്ണന്‍ എന്ന ബിനു, തൊണ്ടന്‍ രാജീവന്‍ എന്ന രാജീവന്‍, പുഷ്പന്‍ എന്ന ഷാജി, മനോജ് തുടങ്ങി 12 അംഗ സംഘമാണ് മര്‍ദിച്ചതെന്ന് ജില്ലാ ആശുപത്രിയില്‍ കഴിയുന്ന ഉദയകുമാറും നിഖിലും പറഞ്ഞു.

വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനിലാണ് സംഭവം. മാര്‍ക്കറ്റ് ജംഗ്ഷനില്‍ മീന്‍വില്‍പന കേന്ദ്രത്തിനടുത്തുള്ള സ്ഥലത്ത് മാലിന്യം കുന്നുകൂടിയ നിലയിലായിരുന്നു. ദുര്‍ഗന്ധം സഹിക്കാന്‍ വയ്യാതെയായപ്പോള്‍ മാര്‍ക്കറ്റിലെ ടാക്‌സി ഡ്രൈവര്‍മാര്‍ മാലിന്യം നീക്കം ചെയ്ത് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. മാലിന്യം നീക്കം ചെയ്ത സ്ഥലത്ത് ഓട്ടോ ഡ്രൈവര്‍മാര്‍ മൂത്രമൊഴിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഈ സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍മാരെ ടാക്‌സി ഡ്രൈവര്‍മാര്‍ മര്‍ദിച്ചിരുന്നു. പിന്നീട് പോലീസ് ഇടപെട്ട് പ്രശ്‌നം പരിഹരിച്ചതായും പറയുന്നു. ഓട്ടോ ഡ്രൈവര്‍മാരെ മര്‍ദിച്ച ടാക്‌സി ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുക്കുകയും ചെയ്്തിരുന്നു.

പ്രശ്‌നം ഒത്തുതീര്‍പ്പാക്കി തിരിച്ചുവരുന്നതിനിടയിലാണ് ഉദയ കുമാറിനും നിഖിലിനും മര്‍ദനമേറ്റത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതിനെ ചൊല്ലി തര്‍ക്കം; ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് മര്‍ദനം

Also Read:
കിടപ്പറയില്‍ അയാള്‍ക്ക് സംഭവിക്കുന്ന 10 തെറ്റുകള്‍

Keywords: Udaya Kumar, Taxi, Clash: Taxi drivers assaulted, Nikhil, Market Junction, Nileshwaram.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia