ഫുട്‌ബോള്‍ മത്സരത്തിനിടെ സംഘട്ടനം; 6 പേര്‍ക്ക് പരിക്ക്; ഒരാള്‍ക്ക് ഗുരുതരം
Feb 11, 2015, 11:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11/02/2015) ബല്ലാകടപ്പുറത്ത് ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ സംഘട്ടനത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഗുരുതരമായി പരിക്കേറ്റ ഒരാളെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച വൈകുന്നേരം ബല്ലാകടപ്പുറം ബി ടി ബില്ലി ടീമും, കുശാല്‍ നഗറിലെ ബ്രദേഴ്‌സ് ക്ലബ്ബും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഘട്ടനമുണ്ടായത്. അക്രമത്തില്‍ ബ്രദേഴ്‌സ് ക്ലബ്ബിലെ അമീര്‍ സുഹൈല്‍ (21), മുഹമ്മദ് മുഹ്‌സിന്‍ (20), അല്‍ത്വാഫ് (21), ബി ടി ബില്ലി ടീമിലെ മുഹ്‌സിന്‍, മുസമ്മില്‍, ജാഫര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരില്‍ ഗുരുതരമായി പരിക്കേറ്റ അല്‍ത്വാഫിനെയാണ് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബാക്കിയുള്ളവരെ അതിഞ്ഞാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords : Kasaragod, Kerala, Injured, Clash, Kanhangad, Hospital, Football, Tournament, Ballakadappuram.