city-gold-ad-for-blogger
Aster MIMS 10/10/2023

കാരക്കുഴിയില്‍ യുവാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; രണ്ട് പേര്‍ക്ക് പരിക്ക്

കാരക്കുഴിയില്‍ യുവാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; രണ്ട് പേര്‍ക്ക് പരിക്ക്
അജാനൂര്‍: വെള്ളിക്കോത്തിനടുത്ത കാരക്കുഴിയില്‍ ഇരുവിഭാഗം തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. കാരക്കുഴി സ്വദേശികളായ ജഗദീഷിന്റെ മകന്‍ ശ്രീകുമാര്‍ (20), ഗോപാലന്റെ മകന്‍ രാജേഷ്(23) എന്നിവരെ പരിക്കുകളോടെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ച് ദിവസമായി ഇരുവിഭാഗങ്ങളായി യുവാക്കള്‍ ചേരിതിരിഞ്ഞ് നടത്തിയ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ഈ സംഭവം.

പരിക്കേറ്റ ശ്രീകുമാറിന്റെ പരാതി ഇങ്ങനെ. ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങപ്പോവുകയായിരുന്ന തന്നെ കാരക്കുഴി വായനശാല പരിസരത്ത് തടഞ്ഞ് നിര്‍ത്തി എട്ടംഗ സംഘം ഭീഷണിപ്പെടുത്തി. വായനശാലയ്ക്കടുത്ത് നില്‍ക്കുന്നതെന്താണെന്ന് ചോദിച്ചായിരുന്നു മര്‍ദ്ദിച്ചത്. ഇതിനുള്ള കാരണം തനിക്കറിയില്ലെന്ന് ശ്രീകുമാര്‍ പറഞ്ഞു.

എന്നാല്‍ രാജേഷ് പറയുന്നത് ഇങ്ങനെ: ശ്രീകുമാര്‍ ഉള്‍പ്പെടെയുള്ള പരിസരവാസികളായ ദൂര സ്ഥലങ്ങളില്‍ നിന്ന് വാഹനങ്ങളില്‍ മറ്റുമായി എത്തുന്ന യുവതികളുടെ സുഹൃത്തുക്കള്‍ മാസങ്ങളായി കാരക്കുഴി വായനശാലക്കടുത്തും കമ്മ്യൂണിറ്റി ഹാളിലും തമ്പടിച്ച് പരസ്യമായി മദ്യപിച്ച് രാത്രി ഏറെ നേരം പാട്ടും മറ്റും പാടി ബഹളമുണ്ടാക്കുകയും പതിവാണ്. കഴിഞ്ഞ ദിവസം ഈ സംഘത്തില്‍പ്പെട്ട ഒരു ഡ്രൈവര്‍ അതിവേഗതയില്‍ വാഹനമോടിച്ച് സ്ഥലത്തെത്തുകയും റോഡരികിലൂടെ നടന്നുപോകുകയായിരുന്ന സ്ത്രീയുടെ ദേഹത്ത് വാഹനം തട്ടാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. നാട്ടുകാര്‍ ഇതിനെ ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ നാട്ടുകാര്‍ക്കെതിരെ വെല്ലുവിളി നടത്തുകയായിരുന്നു.

ശനിയാഴ്ച ദിവസം രാത്രി സംഘടിതരായ ഈ സംഘം തന്നെയും മറ്റും വായനശാലയ്ക്കടുത്ത് വച്ച് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് രാജേഷ് പരാതിപ്പെട്ടു. അതിനിടെ കാരക്കുഴിയിലും തൊട്ടടുത്ത കുളിയന്‍ മരത്തിങ്കാലിലും മദ്യപാന ശല്യം വര്‍ദ്ധിച്ചുവന്നു. കുളിയന്‍ മരത്തിങ്കാലിനടുത്ത സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ദിവസവും നിരവധിയാളുകള്‍ മദ്യവുമായി എത്തി സല്‍ക്കാരം നടത്തുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടു. ഈ പറമ്പില്‍ വിലപിടിപ്പുള്ളതും അല്ലാത്തതുമായ വിദേശ മദ്യത്തിന്റെ ഒഴിഞ്ഞ കുപ്പികളും ഭക്ഷണ സാധനങ്ങളുടെ അവശിഷ്ടങ്ങളും കാണാനുണ്ട്.

ദൂരസ്ഥലങ്ങളില്‍നിന്നുപോലും വാഹനങ്ങളിലെത്തി സു­ഹൃദ്‌ ബന്ധം മുതലാക്കി ഇവിടെ വെച്ച് മദ്യപാനം പതിവാക്കിയ നിരവധി ചെറുപ്പക്കാരുണ്ട്. ഇനിയും ഇത് തുടര്‍ന്നാല്‍ നേരിടാനുള്ള തീരുമാനത്തിലാണ് നാട്ടുകാര്‍. അതിനിടെ കഴിഞ്ഞ ദിവസം സന്ധ്യയോടെ റോഡരികിലൂടെ നടന്നുപോകുകയായിരുന്ന യുവാക്കളെ തടഞ്ഞുനിര്‍ത്തി ഈ സംഘത്തില്‍പ്പെട്ട ചിലര്‍ നിര്‍ബന്ധിച്ച് പണം പിടിച്ചുപറിച്ചതായ പരാതിയും ഉയര്‍ന്നിട്ടുണ്ട്.

Keywords: Clash, Karakuzhi, Ajanur, Kanhangad, Kasaragod

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL