കാഞ്ഞങ്ങാട്ട് രാഷ്ട്രീയ അക്രമം തുടരുന്നു; ബി.ജെ.പി. ഓഫീസിന് നേരെ കല്ലേറ്, സി.പി.എമ്മിന്റെ കൊടി മരം തകര്‍ത്തു
Mar 26, 2015, 12:53 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 26/03/2015) കാഞ്ഞങ്ങാട്ട് രാഷ്ട്രീയ അക്രമം തുടരുന്നു. ബി.ജെ.പി. ഓഫീസിന് നേരെ കല്ലേറിയുടകയും സി.പി.എമ്മിന്റെ കൊടി മരം തകര്‍ക്കുകയും ചെയ്തു. സി.പി.എം. ഓഫീസിന് നേരെയുണ്ടായ അക്രമത്തെത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന കാഞ്ഞങ്ങാട് സൗത്തിനടുത്ത കൊവ്വല്‍ സ്റ്റോറിലെ ബി.ജെ.പി. ഓഫീസായി പ്രവര്‍ത്തിക്കുന്ന ദീനദയാല്‍ സാംസ്കാരിക കേന്ദ്രത്തിന് നേരെ ബുധനാഴ്ച രാത്രി കല്ലേറുണ്ടായത്.
Keywords: Kanhangad, BJP, Attack, Kerala, Stone Pelting, Glass, Police, Case.
Advertisement:
കല്ലേറില്‍ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. കാഞ്ഞങ്ങാട് സൗത്തിലെ മൂവാരിക്കുണ്ടില്‍ ബി.ജെ.പിയുടെ കൊടിമരം നശിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒഴിഞ്ഞവളപ്പില്‍ സി.പി.എം. നിയന്ത്രണത്തിലുള്ള റെഡ് സ്റ്റാര്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന് നേരെയും അതിക്രമം നടന്നു. ഞാണിക്കടവിലെ സി.പി.എം. ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് മുന്നിലെ കൊടിമരമാണ് തകര്‍ത്തത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ കൊവ്വല്‍ സ്റ്റോറിലെ സി.പി.എം. ഓഫീസ് പ്രവര്‍ത്തിക്കുന്ന ഇഎംഎസ് സ്മാരക മന്ദിരത്തിന്റെ ജനല്‍ച്ചില്ലുകളും സമീപത്തെ മതിലും മുത്തപ്പനാര് കാവിലെ കുട്ടികളുടെ പാര്‍ക്കും ഒരു സംഘം തകര്‍ത്തിരുന്നു. ബി.ജെ.പി. പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് സി.പി.എം. കേന്ദ്രങ്ങള്‍ ആരോപിച്ചിരുന്നത്. എന്നാല്‍ സി.പി.എം. ഓഫീസ് ആക്രമിച്ച സംഭവവുമായി ബന്ധമില്ലെന്നാണ് ബി.ജെ.പി. നേതൃത്വത്തിന്റെ വിശദീകരണം. സിപിഎം ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് ഏഴ് പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുണ്ട്.
പോലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് ബി.ജെ.പി. ഓഫീസിന് നേരെയും അക്രമം നടന്നത്. സംഭവസ്ഥലം ബി.ജെ.പി. ദേശീയ നിര്‍വ്വാഹക സമിതി അംഗം മടിക്കൈ കമ്മാരന്, ജില്ലാ വൈസ് പ്രസിഡണ്ട് കൊവ്വല്‍ ദാമോദരന്‍, അജയ് കുമാര്‍ നെല്ലിക്കാട് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മടിക്കൈ കമ്മാരന് ആവശ്യപ്പെട്ടു.
Advertisement: