സംഘര്‍ഷമുണ്ടാക്കിയ രണ്ടുപേര്‍ക്ക് തടവും പിഴയും; മുഖ്യപ്രതിക്ക് അറസ്റ്റ് വാറണ്ട്
Jul 2, 2012, 16:38 IST
കാഞ്ഞങ്ങാട്: മദ്യലഹരിയില്‍ സംഘര്‍ഷം സൃഷ്ടിച്ച കേസില്‍ രണ്ട് പ്രതികള്‍ക്ക് കോടതിപിരിയുംവരെ തടവും 3000 രൂപ പിഴയും. ഉദുമ മുതിയക്കാലിലെ ബിഎം മധുസൂദനന്‍ (26), വിദ്യാനഗര്‍ മുട്ടത്തോടിയിലെ കെ വി സതീഷ്‌കുമാര്‍ (37) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി 3000 രൂപാ വീതം പിഴയടക്കാനും കോടതി പിരിയുംവരെ തടവിനും ശിക്ഷിച്ചത്.
ഈ കേസിലെ മുഖ്യപ്രതിയായ കാസര്‍കോട് പുണ്ടൂരിലെ വി കൃഷ്ണനെതിരെ (28) കോടതിയില്‍ ഹാജരാകാതിരുന്നതിനാല്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 2011 ഏപ്രില്‍ 23 ന് വൈകുന്നേരം ഉദുമ പള്ളത്തെ കോടംകൈ ടൂറസ്റ്റ് ഹോമിന് മുന്നില്‍ പൊതുസ്ഥലത്ത് മദ്യലഹരിയില്‍ സംഘര്‍ഷം സൃഷ്ടിച്ച മൂന്നുപേരെയും ബേക്കല്‍ പോലീസ് പിടികൂടുകയായിരുന്നു.

Keywords: Kanhangad, Clash, Liquor-drinking, Fine, Jail, Court order