ചിത്താരിയില്‍ വിദ്യാര്‍ത്ഥികളും നാട്ടുകാരും ഏറ്റുമുട്ടി
Feb 16, 2012, 17:34 IST
കാഞ്ഞങ്ങാട്: ചിത്താരിയില്‍ അക്രമ സംഭവത്തില്‍ നാലു യുവാക്കള്‍ക്കും ഒരു സ്ത്രീക്കും പരിക്കേറ്റു. ചിത്താരിയിലെ അബ്ദുള്‍ സത്താറിന്റെ മകന്‍ നിസാമുദ്ദീന്‍ (20) മുഹമ്മദിന്റെ മകന്‍ അസ്‌കര്‍ (19) അഹ്മദിന്റെ മകന്‍ ഷംസീര്‍ (20), ചിത്താരി ഹൈസ്‌കൂളിന് സമീപത്തെ കെ ഹസിനാറിന്റെ മകന്‍ മുഹമ്മദ് ഫാസില്‍(20), ഉമ്മ മറിയ (53) എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. ബുധനാഴ്ച രാവിലെ 9 മണിയോടെയാണ് ആദ്യത്തെ സംഭവം നടന്നത്. ചിത്താരി ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പഠിക്കുന്ന 5 ഓളം വിദ്യാര്‍ത്ഥികള്‍ കാറിലെത്തി തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ നിസാമുദ്ദീന്‍, അസ്‌കര്‍, ഷംസീര്‍ എന്നിവര്‍ പരാതിപ്പെട്ടു.
പഞ്ച്, വടി,ബ്ലേഡ് തുടങ്ങിയവയുമായാണ് വിദ്യാര്‍ത്ഥികള്‍ അക്രമം നടത്തിയത്. നിസാമുദ്ദീന്റെ ശരീരത്തില്‍ ബ്ലേഡ് കൊണ്ട് കീറി മുറിവേല്‍പ്പിക്കുയും ചെയ്തു. ഈ മൂന്നുപേരും ജില്ലാശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന്റെ തുടര്‍ച്ചയെന്നോണം ഇന്നലെ വൈകിട്ട് 3 മണിക്ക് ഒരു സംഘം വീട്ടില്‍ അതിക്രമിച്ച് കയറി മറിയുമ്മയെയും മകനെയും അക്രമിക്കുകയായിരുന്നു. ഇവര്‍ രണ്ടുപേരും കാഞ്ഞങ്ങാട് നേഴ്‌സിംങ് ഹോമിലാണ്.
Keywords: Chithari, Kanhangad, Kasaragod