സി. കെ. ശ്രീധരനും കെ. നീലകണ്ഠനും കെ.പി.സി.സി സെക്രട്ടറിമാരുടെ പട്ടികയിലും
Nov 30, 2012, 21:53 IST
K.Neelakandan |
C.K.Sreedharan |
വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ പട്ടിക സോണിയാഗാന്ധിക്ക് കൈമാറാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിന് പിന്നാലെ മധുസൂദനന്‍ മിസ്ത്രി ജപ്പാനിലേക്ക് യാത്ര തിരിക്കുന്നുണ്ട്. സാധ്യത പട്ടിക എ.ഐ.സി.സി പ്രസിഡന്റിന് കൈമാറാനിരിക്കെ ഡല്‍ഹിയില്‍ വെള്ളിയാഴ്ച വീണ്ടും രാഷ്ട്രീയ കരുനീക്കങ്ങള്‍ ശക്തമായി. സാധ്യത ലിസ്റ്റ് പുറത്തായതോടെ പട്ടികയില്‍ ഇടം നേടാത്ത നേതാക്കള്‍ ഡല്‍ഹിയിലേക്ക് ഒഴുകിത്തുടങ്ങിയിട്ടുണ്ട്. ന്യൂഡല്‍ഹി ജന്തര്‍മന്ദറിലെ കേരള ഹൗസ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ കൊണ്ട് നിറഞ്ഞുകവിഞ്ഞു. രാജ്‌മോഹന്‍ ഉണ്ണിത്താനടക്കമുള്ള നേതാക്കള്‍ ഡല്‍ഹിയിലെത്തി എ.കെ.ആന്റണിയെ നേരില്‍ കണ്ട് സാധ്യത ലിസ്റ്റിനെതിരെ പരാതി നല്‍കിക്കഴിഞ്ഞു.
ഐ വിഭാഗത്തിന് ലഭിച്ച കാസര്‍കോട് ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്ന കെ.പി.സി.സി നിര്‍വാഹക സമിതിയംഗം അഡ്വ. സി കെ ശ്രീധരന്, ഡി.സി.സി ജനറല്‍ സെക്രട്ടറി കെ. നീലകണ്ഠന്‍ എന്നിവരുടെ പേരുകള്‍ കെ.പി.സി.സി സെക്രട്ടറി സ്ഥാനത്തേക്കും പരിഗണിക്കുന്നുണ്ട്. പ്രമാദമായ ടി.പി-ഷുക്കൂര്‍ വധക്കേസുകളില്‍ പബ്ലിക് പ്രോസിക്യൂട്ടറും കേരളത്തിലെ തന്നെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനുമായ സി. കെ. ശ്രീധരന്, ഡി.സി.സി പ്രസിഡന്റ് സ്ഥാനം ഭാരമാകുമെന്ന അഭിപ്രായത്തെ തുടര്‍ന്ന് കെ. നീലകണ്ഠന്റെ പേര് ഒരു ഘട്ടത്തില്‍ ഈ പദവിയിലേക്ക് പരിഗണിച്ചിരുന്നു. നീലകണ്ഠനെ ഡിസിസി പ്രസിഡന്റും സി. കെ. ശ്രീധരനെ കെ.പി.സി.സി സെക്രട്ടറിയുമാക്കി മാറ്റാമെന്നായിരുന്നു നേതൃത്വം കണക്കുകൂട്ടിയിട്ടുള്ളത്. എന്നാല്‍ ഐ ഗ്രൂപ്പിന്റെ ജില്ലാതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാനെന്ന നിലയില്‍ സി. കെ. ശ്രീധരനെ തന്നെ ഡി.സി.സി പ്രസിഡന്റാക്കണമെന്ന് ജില്ലയിലെ ഐ വിഭാഗം ഡിസിസി ഭാരവാഹികള്‍ കെ.പി.സി.സി പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കപ്പെട്ടാല്‍ സി. കെ. ശ്രീധരന്‍ തന്നെയാകും കാസര്‍കോട് ഡി.സി.സി പ്രസിഡന്റ്. അദ്ദേഹത്തെ പ്രസിഡന്റാക്കിയാല്‍ കെ. നീലകണ്ഠനെ കെ.പി.സി.സി സെക്രട്ടറിയാക്കാനും ധാരണയായിട്ടുണ്ട്.
ഇതേസമയം കെ.പി.സി.സി സെക്രട്ടറിമാരുടെ പട്ടികയില്‍ കാസര്‍കോട് ജില്ലയില്‍ നിന്ന് പി. ഗംഗാധരന്‍ നായരുടെ പേരും എ വിഭാഗത്തിന്റെ പരിഗണനയിലുണ്ട്. കാസര്‍കോട് ജില്ലയില്‍ എ ഗ്രൂപ്പിന്റെ ശക്തനായ വക്താവായി അറിയപ്പെടുന്ന അഡ്വ. എം. സി ജോസ്, എ-ഐ ഗ്രൂപ്പുകള്‍ക്കെതിരെ ശക്തമായ കടന്നാക്രമണം നടത്തുന്ന പി. സി. ചാക്കോ വഴി കെ.പി.സി.സി സെക്രട്ടറിയാവാനുള്ള ശ്രമത്തിലാണ്. പി. സി. ചാക്കോ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് കൈമാറിയ പട്ടികയില്‍ അഡ്വ. എം. സി. ജോസിന്റെ പേരും ഇടം പിടിച്ചിട്ടുണ്ട്.
Keywords: C.K.Sreedharan, K.Neelakandan, KPCC, Secretary, List, Kasaragod, Kerala, Malayalam news