city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സിഐടിയു പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

കാസര്‍കോട്: (www.kasargodvartha.com 19/01/2015) കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് സിഐടിയു നേതൃത്വത്തില്‍ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ഏതുവിധേനയും ജനങ്ങളെ ദുരിതത്തിലാക്കുന്ന നയങ്ങള്‍ നടപ്പാക്കുന്ന മോഡി സര്‍ക്കാരിനെതിരെ സംഘടിപ്പിച്ച പ്രകടനത്തിലും പൊതുയോഗത്തിലും തൊഴിലാളികള്‍ക്കൊപ്പം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ബാങ്ക് - എല്‍ഐസി ജീവനക്കാരും അണിനിരന്നു.

കാഞ്ഞങ്ങാട് സംസ്ഥാന വൈസ് പ്രസിഡണ്ട് എ.കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. ടി. കുട്ട്യന്‍ അധ്യക്ഷനായി. എം. ബാലകൃഷ്ണന്‍, കെ.വി വിശ്വനാഥന്‍, എക്കാല്‍ വിജയന്‍, എ. മാധവന്‍, നെല്ലിക്കാട്ട് കുഞ്ഞമ്പു, കെ.വി രാഘവന്‍ എന്നിവര്‍ സംസാരിച്ചു. ഡി.വി അമ്പാടി സ്വാഗതം പറഞ്ഞു. നീലേശ്വരത്ത് ജില്ലാപ്രസിഡണ്ട് കെ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ. കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായി. ടി.ടി ബാലചന്ദ്രന്‍, രമേശന്‍, കെ ഉണ്ണിനായര്‍, വെങ്ങാട്ട് ശശി എന്നിവര്‍ സംസാരിച്ചു. കെ. നാരായണന്‍ സ്വാഗതം പറഞ്ഞു. കാസര്‍കോട് കെഎസ്ടിഎ ജില്ലാസെക്രട്ടറി കെ രാഘവന്‍ ഉദ്ഘാടനം ചെയ്തു. എ നാരായണന്‍ അധ്യക്ഷനായി. ഗിരികൃഷ്ണന്‍, വി.സി മാധവന്‍, ജയരാജ് എന്നിവര്‍ സംസാരിച്ചു. കെ. ഭാസ്‌കരന്‍ സ്വാഗതം പറഞ്ഞു.

ചെറുവത്തൂരില്‍ സംസ്ഥാനകമ്മിറ്റി അംഗം പി അപ്പുക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. കയനി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായി. ഐ കുഞ്ഞിക്കണ്ണന്‍, കമലാക്ഷന്‍, പി പത്മിനി, എം.പി കുഞ്ഞമ്പു സംസാരിച്ചു. മുനമ്പത്ത് ഗോവിന്ദന്‍ സ്വാഗതം പറഞ്ഞു. കുറ്റിക്കോലില്‍ സംസ്ഥാനകമ്മിറ്റി അംഗം വി.വി പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. കെ.വി രാമന്‍പിള്ള അധ്യക്ഷനായി. എന്‍.ടി ലക്ഷ്മി സംസാരിച്ചു. കെ.എന്‍ രാജന്‍ സ്വാഗതം പറഞ്ഞു. ഒടയംചാലില്‍ വി. ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തു. പി. ശാന്തകുമാരി അധ്യക്ഷനായി. കെ.വി ഷാബു സംസാരിച്ചു. പി.കെ രാമചന്ദ്രന്‍ സ്വാഗതം പറഞ്ഞു. കാലിക്കടവില്‍ ജില്ലാസെക്രട്ടറി എം. അമ്പൂഞ്ഞി ഉദ്ഘാടനം ചെയ്തു. ടി വി ജയചന്ദ്രന്‍ അധ്യക്ഷനായി. ടി.പി ഉഷ, ടി.വി വിനോദ് എന്നിവര്‍ സംസാരിച്ചു. കെ.വി ജനാര്‍ദനന്‍ സ്വാഗതം പറഞ്ഞു. ബോവിക്കാനത്ത് ജില്ലാസെക്രട്ടറി കാറ്റാടി കുമാരന്‍ ഉദ്ഘാടനം ചെയ്തു. എം രാമന്‍ അധ്യക്ഷനായി. പി ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

സിഐടിയു പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

Keywords : Kasaragod, Kerala, CITU, Meeting, Kanhangad, Kerala -  Central Government. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia