ചിറ്റൂര്‍ അപകടം: മരിച്ച ഡോക്ടര്‍ ദമ്പതികളുടെ മകന്‍ അപകടനില തരണം ചെയ്തു
Apr 16, 2015, 15:23 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16/04/2015) ആന്ധ്രാ ചിറ്റൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ബംഗുളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കാഞ്ഞങ്ങാട് ക്രൈസ്റ്റ് പബ്ലിക്ക് സ്‌കൂളിലെ വിദ്യാര്‍ത്ഥി അശ്വിന്‍ അപകട നില തരണം ചെയ്തു. കാലിന് പരിക്കേറ്റ അശ്വിന് കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തി.
അശ്വിനിന്റെ പിതാവ് ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസിലെ ആര്‍സിഎച്ച് ഓഫീസര്‍ പത്തനം തിട്ട റാന്നിയിലെ ഡോക്ടര്‍ ടി സന്തോഷ്, മാതാവ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ആശ നമ്പ്യാര്‍, സഹോദരന്‍ ക്രൈസ്റ്റ് സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥി ഹരികൃഷ്ണന്‍ എന്നിവര്‍ മരണപ്പെട്ടിരുന്നു.
അശ്വിനിന്റെ അടുത്ത ബന്ധുക്കള്‍ ആശുപത്രിയില്‍ പരിചരണത്തിനുണ്ട്. മരണാനന്തര ചടങ്ങിന് ശേഷം ബന്ധുക്കള്‍ അശ്വിന്‍ ചികിത്സയില്‍ കഴിയുന്ന ബാംഗഌരിലെ ആശുപത്രിയിലേക്ക് തിരിച്ചിട്ടുണ്ട്.