city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചിത്താരിയിലെ വീട് കയറി അക്രമം; വാറണ്ട് പ്രതികള്‍ കോടതിയില്‍ കീഴടങ്ങി

കാഞ്ഞങ്ങാട്: (www.kasargodvartha.com 03/02/2015) ചിത്താരിയില്‍ വീട് കയറി അക്രമിച്ച സംഭവത്തിലെ പ്രതിള്‍ കോടതിയില്‍ കീഴടങ്ങി.  സി.എച്ച് സഹദ്, സുറാബ് അഹമ്മദ്, സനദ്, ഫയാസ്, അഹമ്മദ് സാദിഖ് അലി, ഷക്കീല്‍ എന്നിവരാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ കീഴടങ്ങിയത്. കോടതി ഇവര്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു.

അക്രമത്തില്‍ ചിത്താരിയിലെ ദാമോദര്‍ റാവു (63), ഭാര്യ വിജയ, അയല്‍വാസിയായ സദാനന്ദ എന്ന ബാബു എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. 2013 ആഗസ്റ്റ് ഒമ്പതിനാണ് സംഭവം. ദാമോദര്‍ റാവുവിന്റെ വീട്ടില്‍ അതിക്രമിച്ചു കടന്ന സംഘം അടുക്കളയില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്ന ദാമോദര്‍ റാവുവിനെ വടി കൊണ്ട് അടിച്ച് പരിക്കേല്‍പിക്കുകയായിരുന്നു.

ദാമോദര്‍ റാവുവിനെ അക്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച ഭാര്യ വിജയയ്ക്കും ബഹളം കേട്ടെത്തിയ അയല്‍വാസിയായ സദാനന്ദയ്ക്കും പരിക്കേല്‍ക്കുകയായിരുന്നു. സംഭവത്തില്‍ ഏതാനും പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റു പ്രതികള്‍ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് കാണിച്ച് പോലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ കോടതി അറസ്റ്റ്  വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.

ചിത്താരിയിലെ വീട് കയറി അക്രമം; വാറണ്ട് പ്രതികള്‍ കോടതിയില്‍ കീഴടങ്ങിചിത്താരിയില്‍ റോഡരികില്‍ നില്‍ക്കുമ്പോള്‍ സദാനന്ദന്റെ കാലില്‍ കേസിലെ മുഖ്യപ്രതിയായ യുവാവ് ബൈക്ക് കയറ്റിയതായി പരാതി ഉണ്ടായിരുന്നു. ഇതേ കുറിച്ച് ചോദിച്ചതിലുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് പരാതി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഇന്ത്യക്കാരനേയും വീട്ടുജോലിക്കാരിയേയും സിംഗപ്പൂരിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Keywords:  Kanhangad, Kerala, House, court, Chithari, Attack, House, Chithari house attack; Accused surrendered before court.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia