city-gold-ad-for-blogger

പീഡനത്തിനിരയായ 113 കുട്ടികള്‍ക്ക് ചൈല്‍ഡ് ലൈനിന്റെ സഹായ ഹസ്തം

പീഡനത്തിനിരയായ 113 കുട്ടികള്‍ക്ക് ചൈല്‍ഡ് ലൈനിന്റെ സഹായ ഹസ്തം കാസര്‍കോട്: കഴിഞ്ഞ ഏഴുവര്‍ഷക്കാലയളവില്‍ ജില്ലയില്‍ പീഡനങ്ങള്‍ക്കിരയായ 113 കുട്ടികള്‍ക്ക് ചൈല്‍ഡ് ലൈന്‍ സംരക്ഷണമേര്‍പ്പെടുത്തി. എട്ടു കേസുകളില്‍ വൈദ്യസഹായം നല്‍കുകയും 153 കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തതായി ചൈല്‍ഡ് ലൈന്‍ ജില്ലാതല ഉപദേശക സമിതി യോഗത്തില്‍ അറിയിച്ചു. വ്യത്യസ്ത സാഹചര്യങ്ങളില്‍ പഠനം മുടങ്ങുകയോ നിഷേധിക്കപ്പെടുകയോ ചെയ്ത 210 കുട്ടികള്‍ക്ക് തുടര്‍ പഠനത്തിനുള്ള സൗകര്യമൊരുക്കുകയും 193 ബോധവല്‍ക്കരണ പരിപാടികള്‍ നടപ്പിലാക്കുകയും ചെയ്തു.

കുട്ടികളുടെ സുരക്ഷകൂടി ഉള്‍പ്പെടുത്തി മെഡിക്കല്‍ ബോര്‍ഡ് വിപുലപ്പെടുത്താന്‍ യോഗം തീരുമാനിച്ചു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ പരസ്യബോര്‍ഡുകളില്‍ ചൈല്‍ഡ് ലൈന്‍ ടോള്‍ഫ്രീ നമ്പറായ 1098ഉം സന്ദേശം ഉള്‍പ്പെടുത്താനും സ്‌കൂളുകളില്‍ സര്‍വ്വശിക്ഷ അഭിയാന്‍ ഒരുക്കുന്ന ചുമര്‍ ചിത്രങ്ങളില്‍ ചൈല്‍ഡ് ലൈന്‍ സന്ദേശം ഉള്‍ക്കൊള്ളിക്കാനും തീരുമാനിച്ചു.

യോഗത്തില്‍ എഡിഎംഎച്ച് ദിനേശന്‍ അദ്ധ്യക്ഷത വഹിച്ചു. ചൈല്‍ഡ് ലൈന്‍ നോഡല്‍ ഡയറക്ടര്‍ റവ.രാജു ഫിലിപ് സക്കറിയ, നോഡല്‍ കോര്‍ഡിനേറ്റര്‍ എം.നിധീഷ്, കൊളാബ് ഡയറക്ടര്‍ എ.എ. അബ്ദുര്‍ റഹിമാന്‍, കൂക്കാനം റഹ്മാന്‍, മാധുരി എസ്. ബോസ്, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മെമ്പര്‍ പി.കെ. കുഞ്ഞിരാമന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥന്മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Children, Childline, Kasaragod, Help, Kasaragod, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia