പിഞ്ചുമക്കളെ വിറ്റ പിതാവിന് പുറമെ 3 ഇടനിലക്കാരും അറസ്റ്റില്‍
May 24, 2014, 16:19 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24.05.2014) ഒന്നര വയസുള്ള മകളെയും ആറ് മാസം പ്രായമുള്ള മകനെയും ഇടനിലക്കാര്‍ മുഖേന നാല് ലക്ഷം രൂപയ്ക്ക് വിറ്റ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പിതാവിന് പുറമെ ഇടനിലക്കാരായ മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തു.
കുട്ടികളുടെ പിതാവ് മുറിയനാവിയിലെ സുലൈമാനെ(46) വെള്ളിയാഴ്ച രാത്രി തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇടനിലക്കാരായ ഇരിയയില്‍ താമസിക്കുന്ന കുന്താപുരം സ്വദേശിയായ ടാക്‌സി ഡ്രൈവര്‍ ബഷീര്‍ (43), കൊളവയലിലെ റഷീദ് (32), ഇഖ്ബാല്‍ റോഡിലെ മൊയ്തു (55) എന്നിവരെ ശനിയാഴ്ച രാവിലെയാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കൂടാതെ കാഞ്ഞങ്ങാട്ടെ മൊയ്തുവിനെയും, കുട്ടികളെ വില്‍പന നടത്തുന്നതിന് മുഖ്യ സഹായിയായ മംഗലാപുരത്തെ അഭിഭാഷക അഡ്വ. ആശ ലതയെയും പോലീസ് തിരയുകയാണ്. വിറ്റ കുട്ടികളെ ഇനിയും കണ്ടെത്താനായിട്ടില്ല.
അറസ്റ്റിലായ സുലൈമാന്റെ രണ്ട് ഭാര്യമാരിലായി 12 മക്കളാണുള്ളത്. ആദ്യ ഭാര്യയില്‍ ഒമ്പതും, രണ്ടാമത്തെ ഭാര്യയില്‍ മൂന്ന് മക്കളും. ഇതില്‍ രണ്ടാമത്തെ ഭാര്യയുടെ രണ്ട് മക്കളെയാണ് നാല് ലക്ഷം രൂപയ്ക്ക് വിറ്റത്. രണ്ട് ലക്ഷം രൂപാ വീതമാണ് ഓരോ കുട്ടിക്കും ലഭിച്ചത്. എന്നാല്‍ തനിക്ക് ഒരു ലക്ഷം വീതം മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നാണ് സുലൈമാന്‍ പോലീസിന് മൊഴി നല്‍കിയിട്ടുള്ളത്. രണ്ട് ലക്ഷം രൂപ ഇടനിലക്കാരാണ് കൈപറ്റിയിട്ടുള്ളത്.
കൂട്ടുപ്രതികള്‍ പിടിയിലായാല്‍ മാത്രമേ വിശദമായ വിവരങ്ങള്‍ പുറത്തുവരൂ. ഒമ്പത് മക്കളുള്ള ആദ്യ ഭാര്യയ്‌ക്കൊപ്പമാണ് സുലൈമാന്‍ താമസിച്ചുവന്നത്. കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാര്‍ നല്‍കിയ സൂചനയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്. ഇതിലൂടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.
സംഭവത്തില്‍ കുട്ടികളുടെ മാതാവിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. മാതാവിന്റെ അറിവോടെ തന്നെയാണ് കുട്ടികളെ വിറ്റതെന്നാണ് പോലീസ് സംശയിക്കുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Kasaragod, Case, Police, Arrest, Investigation, Sulaiman, Basheer, Rasheed, Moidu.
Advertisement:
കുട്ടികളുടെ പിതാവ് മുറിയനാവിയിലെ സുലൈമാനെ(46) വെള്ളിയാഴ്ച രാത്രി തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇടനിലക്കാരായ ഇരിയയില്‍ താമസിക്കുന്ന കുന്താപുരം സ്വദേശിയായ ടാക്‌സി ഡ്രൈവര്‍ ബഷീര്‍ (43), കൊളവയലിലെ റഷീദ് (32), ഇഖ്ബാല്‍ റോഡിലെ മൊയ്തു (55) എന്നിവരെ ശനിയാഴ്ച രാവിലെയാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കൂടാതെ കാഞ്ഞങ്ങാട്ടെ മൊയ്തുവിനെയും, കുട്ടികളെ വില്‍പന നടത്തുന്നതിന് മുഖ്യ സഹായിയായ മംഗലാപുരത്തെ അഭിഭാഷക അഡ്വ. ആശ ലതയെയും പോലീസ് തിരയുകയാണ്. വിറ്റ കുട്ടികളെ ഇനിയും കണ്ടെത്താനായിട്ടില്ല.
സുലൈമാന്‍ |
കൂട്ടുപ്രതികള്‍ പിടിയിലായാല്‍ മാത്രമേ വിശദമായ വിവരങ്ങള്‍ പുറത്തുവരൂ. ഒമ്പത് മക്കളുള്ള ആദ്യ ഭാര്യയ്‌ക്കൊപ്പമാണ് സുലൈമാന്‍ താമസിച്ചുവന്നത്. കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാര്‍ നല്‍കിയ സൂചനയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്. ഇതിലൂടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.
സംഭവത്തില്‍ കുട്ടികളുടെ മാതാവിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. മാതാവിന്റെ അറിവോടെ തന്നെയാണ് കുട്ടികളെ വിറ്റതെന്നാണ് പോലീസ് സംശയിക്കുന്നത്.
അറസ്റ്റിലായ പ്രതികള്‍ |
Keywords : Kanhangad, Kasaragod, Case, Police, Arrest, Investigation, Sulaiman, Basheer, Rasheed, Moidu.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067