city-gold-ad-for-blogger

ചൈല്‍ഡ് ലൈന്‍ സംഘടിപ്പിച്ച അധ്യാപക ശില്‍പശാല ശ്രദ്ധയമായി

ചൈല്‍ഡ് ലൈന്‍ സംഘടിപ്പിച്ച അധ്യാപക ശില്‍പശാല ശ്രദ്ധയമായി
കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഹസീനാ താജുദീന്‍ ശില്‍പശാല ഉദ്ഘാടനം ചെയ്യുന്നു
കാഞ്ഞങ്ങാട്: കുട്ടികള്‍ക്കിടയിലെ വ്യത്യസ്ത പ്രശ്‌നങ്ങളുടെ ചര്‍ച്ചയുമായി ചൈല്‍ഡ് ലൈന്‍ സംഘടിപ്പിച്ച അധ്യാപക ശില്‍പശാല ശ്രദ്ധയമായി. ജില്ലയിലെ ഹൈസ്‌കൂളിലെ കൗണ്‍സിലര്‍മാരായ അധ്യാപകര്‍ക്കായി കേന്ദ്ര വനിതാ-ശിശുക്ഷേമ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് ലൈന്‍ കാഞ്ഞങ്ങാട് ഫോര്‍ട്ട് വിഹാര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ വിവിധ സ്‌കൂളുകളില്‍ നിന്നെത്തിയ അധ്യാപകര്‍ നിരവധി അനുഭവങ്ങളാണ് പങ്കുവെച്ചത്. ഒരു സ്‌കൂളിലെ അധ്യാപിക പറഞ്ഞത്.. സ്‌കൂളിലെ പ്രേതബാധതും പിശാചും ബാധിച്ചെത്തുന്ന കുട്ടികളുടെ കൂട്ടം എത്തുന്ന അന്ധവിശ്വാസത്തെ കുറിച്ചാണെങ്കില്‍ മറ്റൊരു അധ്യാപിക പങ്കുവെച്ചത് വീട്ടിലെ ചുറ്റുപാടുകള്‍ക്കിടയില്‍ കഷ്ടപ്പെടുന്ന കുട്ടികളെ കുറിച്ചാണ്. ശാരീരിക മാനസിക പീഡനങ്ങളില്‍പെട്ട കുട്ടികളെ കുറിച്ചുള്ള വിവരം ചൈല്‍ഡ് ലൈനിന് കൈമാറിയാല്‍ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുമെന്ന സംശയവും ചിലര്‍ ഉന്നയിച്ചു. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഹസീനാ താജുദീന്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു. ചൈല്‍ഡ് ലൈന്‍ സപോട്ട് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ കൂക്കാനം റഹ്മാന്‍ അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സി ജാനകികുട്ടി, കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ ശ്രീകൃഷ്ണ അഗ്ഗിത്തായ എന്നിവര്‍ സംസാരിച്ചു. കുട്ടികള്‍ അനുഭവിക്കുന്ന ലൈഗീക ചൂഷണം- പരിഹാര മാര്‍ഗ്ഗങ്ങളും, നിയമ വശങ്ങളും എന്ന വിഷയത്തില്‍ അഡ്വ. എല്‍ സി ജോര്‍ജ്ജും ചൈല്‍ഡ് ലൈന്‍ എന്ത് എങ്ങനെ എന്ന വിഷയത്തില്‍ ചൈല്‍ഡ് ലൈന്‍ സെന്റര്‍ സ്‌കോഡ് കോര്‍ഡിനേറ്റര്‍ സുബിന്‍ സ്‌കറിയയും ക്ലാസ് എടുത്തു. നോഡല്‍ കോ-ഓഡിനേറ്റര്‍ സിജി കെ ജോര്‍ജ് നന്ദി പറഞ്ഞു.

Keywords: Kasaragod, Kanhangad, Child line.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia