ചെസ് ചാമ്പ്യന്‍ഷിപ്പ്
Apr 1, 2012, 00:41 IST
കാഞ്ഞങ്ങാട്: ജില്ലാ ചെസ് അസോസിയേഷനും കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബും സംഘടിപ്പിക്കുന്ന ജില്ലാ ചെസ് ചാമ്പ്യന്‍ഷിപ്പ് എപ്രില്‍ 2, 3 തീയതികളില്‍ മേലാങ്കോട്ട് ലയണ്‍സ് ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രണ്ടിന് രാവിലെ പത്തിന്് ഇ ചന്ദ്രശേഖരന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. എറണാകുളത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ടീമിനെ ഇവിടെവച്ച് തെരഞ്ഞെടുക്കും. വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ചാമ്പ്യന്‍ഷിപ്പിലെ വിജയികള്‍ക്ക് പൊതുപരീക്ഷകള്‍ക്കും പിഎസ്സി പരീക്ഷയിലും ബോണസ് മാര്‍ക്ക് ഏര്‍പ്പെടുത്തിയതിനാല്‍ പുതുതലമുറയില്‍പ്പെട്ട നിരവധിപേര്‍ ചെസ് കളിയില്‍ താല്പരരായിട്ടുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു. ചെസ് അസോസിയേഷന് സെക്രട്ടറി മാത്യു തോമസ്, ശ്രീരാമന് നമ്പൂതിരി, സന്തോഷ് എന്നിവര്‍ പങ്കെടുത്തു.
Keywords: Chess competition, Kanhangad, Kasaragod