പീമെട്രിക് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രഭാത ഭക്ഷണം പുളിച്ച അപ്പം
Aug 6, 2012, 23:09 IST
![]() |
പ്രഭാത ഭക്ഷണം കഴിക്കാത്ത ചെമ്മട്ടംവയല്‍ പ്രീ-മെട്രിക്ക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് അധ്യാപകര്‍ ഭക്ഷണം നല്‍കുന്നു. |
ചെമ്മട്ടംവയല്‍ ഗവര്‍ണ്‍മെന്റ് ഹയര്‍ സെക്കണ്ടറി ഹൈസ്‌ക്കൂളിലെ ഈ വിഭാഗത്തില്‍പ്പെട്ട യു പി-ഹൈസ്‌ക്കൂള്‍ തലത്തിലുള്ള 30 ഓളം വിദ്യാര്‍ത്ഥികള്‍ ഈ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്നുണ്ട്. കാഞ്ഞങ്ങാട് നഗരസഭയ്ക്ക് ഈ ഹോസ്റ്റലിന്റെ പ്രവര്‍ത്തനങ്ങളില്‍ കൈകടത്താനുള്ള അധികാര അവകാശങ്ങള്‍ നിലവിലുണ്ട്.
തിങ്കളാഴ്ച രാവിലെ സ്‌കൂളിലേക്ക് പുറപ്പെടുന്നതിനുമുമ്പ് കുട്ടികള്‍ക്ക് നല്‍കിയ പ്രഭാത ഭക്ഷണം പഴകിയതാണെന്ന പരാതി പുതിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ചെമ്പ് പാത്രത്തിലെ ആവിയില്‍ വേവിച്ചെടുത്ത അപ്പവും പച്ചടിയുമായിരുന്നു പ്രഭാത ഭക്ഷണ വിഭവം. എന്നാല്‍ അപ്പം വേവുകമാത്രമല്ല പുളിച്ച് വായയില്‍ വെക്കാന്‍ കൊള്ളാത്ത നിലയിലായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി. വേണമെങ്കില്‍ കഴിച്ചാല്‍ മതിയെന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ ധാര്‍ഷ്ട്യം കാട്ടി. സഹിക്കെട്ട വിദ്യാര്‍ത്ഥിനികള്‍ മിക്കവരും പ്രഭാത ഭക്ഷണം കഴിക്കാതെയാണ് രാവിലെ സ്‌കൂളിലെത്തിയത്. വിവരം ശ്രദ്ധയില്‍പ്പെട്ട വിദ്യാര്‍ത്ഥിനികളോട് കാര്യങ്ങള്‍ തിരക്കി. അവര്‍ ഹോസ്റ്റലില്‍ നടക്കുന്ന സംഭവങ്ങള്‍ ഒന്നൊന്നായി പുറത്ത് വിട്ടു.
ഒടുവില്‍ മനസ്സിലിഞ്ഞ അദ്ധ്യാപകര്‍ സ്വന്തം ചിലവില്‍ കുട്ടികള്‍ക്ക് ബ്രഡും ചായയും വാങ്ങിക്കൊടുത്ത് അവരെ ക്ലാസ് മുറിയിലേക്ക് പറഞ്ഞയക്കുകയായിരുന്നു. വിവരമറിഞ്ഞ ഉടന്‍ സ്ഥലം വാര്‍ഡ് കൗണ്‍സിലര്‍ സി ശ്യാമള സ്‌കൂളിലെത്തി വിദ്യാര്‍ത്ഥിനികളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. അവര്‍ പിന്നീട് നഗരസഭാ ചെയര്‍പേഴ്‌സനെ കണ്ട് കാര്യങ്ങളുടെ ഗൗരവം ധരിപ്പിച്ചു. ചെയര്‍മാന്‍ ഉള്‍പ്പെടുന്ന സംഘം ഹോസ്റ്റലിലെത്തി വിദ്യാര്‍ത്ഥിനികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഹോസ്റ്റല്‍ വാര്‍ഡനെതിരെ ഇതിന് മുമ്പ് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. നഗരസഭാ യോഗത്തില്‍ പ്രക്ഷുബ്ദ്ധമായ അന്തരീക്ഷം ഈ വാര്‍ഡനെ ചുറ്റിപ്പറ്റി നേരത്തെ ഉണ്ടായിരുന്നതാണ്. വാര്‍ഡന് പുറമെ ഒരു പാചകക്കാരിയും ഈ ഹോസ്റ്റലില്‍ ജോലി ചെയ്യുന്നുണ്ട്.
Keywords: Pre-Metric hostel, Chemmattamvayal, Students, Kanhangad, Kasaragod