20 കോടി രൂപ സമ്മാനം ലഭിച്ചുവെന്ന് മൊബൈല്‍ സന്ദേശം; ആറ് ലക്ഷം രൂപ തട്ടി
Feb 21, 2013, 20:55 IST
കാഞ്ഞങ്ങാട്: 20 കോടിരൂപ സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് കാണിച്ച് ഇന്റര്‍നെറ്റിലൂടെയും സെല്‍ഫോണിലൂടെയും സന്ദേശം നല്കി ആറ് ലക്ഷം രൂപ തട്ടിയെന്ന പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത അന്വേഷണം ആരംഭിച്ചു.
ഐ.എസ്.ആര്.ഒ. റിട്ട ഉദ്യോഗസ്ഥന് മടിക്കൈ, കാഞ്ഞിരപ്പൊയില്‍ സ്വദേശി മാധവന് നമ്പ്യാര്‍ നല്കിയ പരാതിയിലാണ് വിദേശികള്‍ ഉള്‍പെടെ 27 പേര്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. 20 കോടി രൂപ സമ്മാനം ലഭിച്ചിട്ടുണ്ടെന്നും സമ്മാനത്തുക കിട്ടണമെങ്കില്‍ തുകയുടെ നിശ്ചിത ശതമാനം കെട്ടിവെക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ചു തുക നല്‍കിയെങ്കിലും പിന്നീട് ഇതേകുറിച്ച് യാതൊരു വിവരവും ലഭിച്ചില്ലെന്നും മാധവന് നമ്പ്യാര്‍ നല്കിയ പരാതിയില്‍ പറയുന്നു.

Keywords : Kanhangad, Mobile, Police, Case, Kerala, Internet, Complaint, Fraud, Message, ISRO, Price, Inquiry, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News, Cheating with mobile message: 6 lakh looted