വ്യാജ സ്വര്‍ണകട്ടി നല്‍കി 15 ലക്ഷം തട്ടി
Oct 8, 2012, 22:24 IST
കൊളവയല്‍ യുവാവിന് കിട്ടിയ വ്യാജ സ്വര്‍ണകട്ടി |
അവിചാരിതമായി തന്നെ മൊബൈല്‍ ഫോണിലൂടെ ബന്ധപ്പെട്ട അജ്ഞാതന്‍ കൊളവയല്‍ യുവാവുമായി ഞൊടിയിടെ ചങ്ങാത്തം സ്ഥാപിക്കുകയും അജ്ഞാതന്റെ വാക്ചാരുതിയില്‍ യുവാവ് കുടുങ്ങുകയും ചെയ്തു. തന്റെ കൈയ്യില്‍ ഒറിജിനല്‍ സ്വര്‍ണ കട്ടിയുണ്ടെന്നും 650 ഗ്രാം തൂക്കംവരുന്ന സ്വര്‍ണ കട്ടി 15 ലക്ഷം രൂപ തന്നാല്‍ വിലക്ക് തരാമെന്ന് അജ്ഞാതന്‍ പറഞ്ഞപ്പോള്‍ കൊളവയല്‍ യുവാവ് ആ വാഗ്ദാനത്തില്‍ വീണുപോകുകയായിരുന്നു. ഒടുവില്‍ കച്ചവടമുറപ്പിച്ച് അജ്ഞാത കേന്ദ്രത്തില്‍ വെച്ച് 15 ലക്ഷം രൂപ നല്‍കി കൊളവയല്‍ യുവാവ് അജ്ഞാതനില്‍ നിന്ന് സ്വര്‍ണ കട്ടി സ്വന്തമാക്കി.
കച്ചവടത്തിന് ശേഷം എല്ലാവരും പിരിഞ്ഞുപോയി. ഇതിനുശേഷം സ്വര്‍ണകട്ടി പരിശോധിച്ചപ്പോഴാണ് താന്‍ വഞ്ചിക്കപ്പെട്ടതായി ബോധ്യമാകുന്നത്. ഒറ്റനോട്ടത്തില്‍ ഒറിജിനല്‍ എന്ന് തോന്നിപ്പിക്കുന്ന ഈ സ്വര്‍ണകട്ടി തീര്‍ത്തും വ്യാജനാണ്. അങ്ങനെ കൊളവയല്‍ യുവാവിന് 15 ലക്ഷം രൂപ നഷ്ടപ്പെട്ടു. സ്വര്‍ണ കട്ടി നല്‍കിയ അജ്ഞാതനെക്കുറിച്ച് കൊളവയല്‍ യുവാവിന് യാതൊരു വിവരവുമില്ല.
Keywords: Fake Gold, Cheating, 15 lakhs, Kanhangad, Kasaragod, Kerala, Malayalam news