വൈരജാതന്‍; ഇടനിലക്കാരന് തടവ്
Jul 28, 2012, 17:48 IST
കാഞ്ഞങ്ങാട്: വൈരജാതന്‍ ചിട്ടിതട്ടിപ്പ് കേസില്‍ പ്രതിയായ ഇടനിലക്കാരനെ കോടതി ഒരു വര്‍ഷം തടവിനും 10,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പടന്നക്കാട്ടെ കുശലനെ(40)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി രണ്ടു വകുപ്പുകളിലായി ഒരു വര്‍ഷം തടവിനും പിഴയടക്കാനും ശിക്ഷിച്ചത്.
ഞാണിക്കടവിലെ ഉസ്മാന്റെ ഭാര്യ ഫാത്തിമയുടെ പരാതി പ്രകാരമാണ് കുശലനെതിരെ പൊലീസ് കേസെടുത്തിരുന്നത്. വൈരജാതന്‍ ചിട്ടിയിലേക്ക് കുശലന്‍ ഇടനിലക്കാരനായി 15,000 രൂപ ഫാത്തിമയില്‍ നിന്ന് വാങ്ങിയിരുന്നു. 2004 സെപ്തംബറിലും 2005 ജനുവരിയിലുമായി രണ്ട് തവണകളായാണ് ഫാത്തിമ കുശലന് പണം നല്‍കിയത്.
എന്നാല്‍ പണം തിരിച്ച് നല്‍കാതെ കുശലന്‍ വിശ്വാസ വഞ്ചന കാണിച്ചെന്നാരോപിച്ച് ഫാത്തിമ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു. കുശലന്‍ 10,000 രൂപ പിഴയടച്ചാല്‍ ഇത് പരാതിക്കാരിക്ക് നഷ്ടപരിഹാരമായി നല്‍കും. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവ് അനുഭവിക്കണം.
Keywords: Kanhangad, Cheating, Case.
Cheating case: Finance company agent punished
Cheating case: Finance company agent punished