ഗള്‍ഫില്‍ നിന്നും ഏഴ് കോടിയോളം തട്ടിയ ശേഷം കാസര്‍കോട് സ്വദേശി മുങ്ങി
Jul 17, 2015, 15:24 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 17/07/2015) ഗള്‍ഫില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരില്‍നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത കാസര്‍കോട് പടന്ന സ്വദേശി മുങ്ങി. ദേര ദുബൈ നൈഫില്‍ മൊബൈല്‍ ഷോപ്പ് നടത്തിയിരുന്ന പടന്ന സ്വദേശിയായ റഷീദാണ് പലരില്‍ നിന്നായി ഏഴുകോടിയോളം രൂപ തട്ടിയെടുത്ത് മുങ്ങിയത്. ഇയാളെ കണ്ടെത്താന്‍ തട്ടിപ്പിനിരയായവര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
കാഞ്ഞങ്ങാട്ടെ നൗഷാദ്, പടന്നക്കാട്ടെ ഷെമീര്‍, പള്ളിക്കരയിലെ താജുദ്ദീന്, നീലേശ്വരം പട്ടേനയിലെ അനില്‍ മേലത്ത് തുടങ്ങിയവര്‍ റഷീദിന്റെ തട്ടിപ്പിനിരയായവരില്‍ ഉള്‍പ്പെടും. ഏതാനും വര്‍ഷം മുമ്പും ഇയാള്‍ പലരില്‍നിന്നും ലക്ഷങ്ങള്‍ തട്ടി നാട്ടിലേക്ക് മുങ്ങിയിരുന്നെങ്കിലും തട്ടിപ്പിനിരയായവര്‍ പിടികൂടിയിരുന്നു. പിന്നീട് നാട്ടിലെ കെട്ടിടങ്ങളും മറ്റും വില്‍പ്പന നടത്തിയാണ് പലര്‍ക്കും പണം തിരിച്ചു കൊടുത്തത്. ഇതിന് ശേഷമാണ് ആളുകള്‍ക്കിടയില്‍ നല്ലപിള്ള ചമഞ്ഞ് വീണ്ടും മൊബൈല്‍ കട ആരംഭിച്ചത്.
കട മോടിപിടിപ്പിക്കാനെന്നും മറ്റും പറഞ്ഞും കടയിലേക്ക് മൊബൈല്‍ ഫോണുകളും മറ്റുപകരണങ്ങളും വാങ്ങിയുമാണ് ഇത്തവണ തട്ടിപ്പ് നടത്തിയത്. തട്ടിപ്പിനിരയായവരുടെ ബന്ധുക്കള്‍ പടന്നയില്‍ അന്വേഷണം നടത്തിയെങ്കിലും നാട്ടിലേക്ക് എത്തിയിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.
ഇയാളെ കണ്ടെത്താന്‍ തട്ടിപ്പിനിരയായവര്‍ ഫെയ്സ് ബുക്കിലും വാര്ട്ആപ്പിലും മറ്റു സോഷ്യല്‍ മീഡിയകളിലും ഇയാളുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Keywords: Kasaragod, Kerala, Kanhangad, Missing, Cheating, Information, Police, Complaint, Cheating case against Kasaragod native, Rossi Romani.
Advertisement: