city-gold-ad-for-blogger
Aster MIMS 10/10/2023

ഭാര്യയേയും മകനേയും തലക്കടിച്ച് കൊന്ന് പിതാവ് തൂങ്ങിമരിച്ച കേസില്‍ കുറ്റപത്രം നല്‍കി

കാഞ്ഞങ്ങാട്: ഭാര്യയേയും മകനേയും തലക്കടിച്ച് കൊന്നശേഷം പ്രതിയായ പിതാവ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചുവെന്നകേസില്‍ പരേതനായ പ്രതിക്കെതിരെ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 12ന് രാത്രി തായന്നൂര്‍ പനയാര്‍കുന്നിലെ എരയിയുടെ മകന്‍ ടി.ബാലന്‍ (50) ആണ് തന്റെ ഭാര്യ മാധവി(45), മകന്‍ വിനോദ് (24)എന്നിവരെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയതിന് ശേഷം കിടപ്പുമുറിയില്‍ കെട്ടിത്തൂങ്ങിമരിച്ചത്.


ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ ഹൊസ്ദൂര്‍ഗ് സി.ഐ തയ്യാറാക്കിയ കുറ്റപത്രത്തില്‍ സംഭവം നേരില്‍കണ്ട് പോലീസിലറിയിച്ച അയല്‍ക്കാരനായ പനയാര്‍കുന്ന് സര്‍ക്കാരി കോളനിയിലെ സി.കൊട്ടന്‍, കോടോം-ബേളൂര്‍ പഞ്ചായത്ത് മെമ്പര്‍ മാത്യൂ തുടങ്ങിയവരടക്കം 36 സാക്ഷികളെയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തയാന്നുരില്‍ ഏറെ വിവാദമായ ഈകൂട്ടമരണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ദളിത് സംഘടനകള്‍ ഉന്നതങ്ങളില്‍ പരാതി നല്‍കിയിരുന്നു. കൊല്ലപ്പെട്ട മാധവിയുടെ മൂത്തമകള്‍ ബാലമണിയും ഭര്‍ത്താവ് സതീശനും ഈകേസില്‍ സാക്ഷികളാണ്. കൃത്യത്തിനു ശേഷം തൂങ്ങിമരിച്ച ബാലന്‍ നേരത്തെ മനോരോഗത്തിന് ചികിത്സയിലായിരുന്നു വെന്നും അതുകൊണ്ടുതന്നെ പെട്ടന്നുണ്ടായ ഏതോ മനോവിഭ്രാന്തിയാണ് കൃത്യത്തിന് പരേതനായ പ്രതിയെ പ്രേരിപ്പിച്ചതെന്നുമാണ് പോലീസ് സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ സമര്‍ത്ഥിക്കുന്നത്.

ഭാര്യയേയും മകനേയും തലക്കടിച്ച് കൊന്ന് പിതാവ് തൂങ്ങിമരിച്ച കേസില്‍ കുറ്റപത്രം നല്‍കിതലക്കടിയേറ്റ മരിച്ച മാധവിയുടെ മൃതദേഹം അടുക്കളയിലും വിനോദിന്റെ മൃതദേഹം ബാലന്‍ തൂങ്ങിനരിച്ച മുറിയിലുമാണ് കിടന്നിരുന്നത്. കുറ്റപത്രം സ്വീകരിച്ച കോടതി പ്രതി മരണപ്പെട്ടതിനാല്‍ കേസ് റദ്ദാക്കുന്നതിനുള്ള നടപടികള്‍ക്കായി മാറ്റി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read: 
മുസാഫര്‍നഗറിലെ പാടിപുകഴ്ത്താത്ത നായകന്മാര്‍

Keywords: Kanhangad, wife, son, Murder, father-dead, court,Police, case, Hosdurg, CI, Deadbody,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Advertisement:


Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL