മലദ്വാരത്തിലൂടെ ഹൈപ്രഷര്‍ കാറ്റ് അടിച്ച് കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പിച്ചു
Jan 18, 2013, 20:00 IST
കാഞ്ഞങ്ങാട്: മലദ്വാരത്തിലൂടെ ഹൈപ്രഷര്‍ കാറ്റ് അടിച്ചുകയറ്റി കാര്‍ വാഷിംഗ് ജീവനക്കാരനായ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ബിഹാര്‍ സ്വദേശികളായ മൂന്ന് പേര്‍ക്കെതിരെ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
അതിഞ്ഞാലിലെ കാര്‍വാഷിംഗ് സ്ഥാപനമായ കെ.വി. സര്‍വീസ് സ്ഥാപനത്തിലെ ജീവനക്കാരനും അജാനൂര്‍ കൊളവയലിലെ തായല്‍ മുഹമ്മദിന്റെ മകനുമായ ഇബ്രാഹിമിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ബിഹാര്‍ സമദ്പൂര്‍ ജില്ലയിലെ പത്താരി സ്വദേശികളായ രഞ്ചന്‍കുമാര്‍, സോനു, പങ്കജ് എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് സി.ഐ, കെ. വി. വേണുഗോപാല്‍ കഴിഞ്ഞ ദിവസം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
2012 ഒക്‌ടോബര്‍ 19ന് ഉച്ചക്ക് 12.30 മണിയോടെയാണ് അതിഞ്ഞാലിലെ കാര്‍ വാഷിംഗ് സ്ഥാപനത്തില്‍ വെച്ച് ഇതേ സ്ഥാപനത്തിലെ ജീവനക്കാരായിരുന്ന ബിഹാര്‍ സ്വദേശികള്‍ ഇബ്രാഹിമിന്റെ മലദ്വാരത്തിലേക്ക് ഉന്നത സമ്മര്‍ദ്ദമുള്ള കാറ്റ് വാഹനത്തിന് കാറ്റ് നിറയ്ക്കുന്ന കുഴലിലൂടെ അടിച്ചു കയറ്റിയത്. സ്ഥാപനത്തില്‍ ജോലി ചെയ്തു കൊണ്ടിരിക്കെ പള്ളിയില്‍ പോകാന്‍ സമയമായതിനാല്‍ താന്‍ പള്ളിയില്‍ പോയി വന്ന ശേഷം ജോലി തുടരാമെന്ന് ഇബ്രാഹിം ബിഹാറികളെ അറിയിച്ചിരുന്നു.
എന്നാല്‍ ജോലി തീര്‍ത്തിട്ട് പള്ളിയില്‍ പോയാല്‍ മതിയെന്നായിരുന്നു ബിഹാറികളുടെ നിലപാട്. ഇതേത്തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കത്തിനിടെ ഇവര്‍ ഇബ്രാഹിമിനെ ബലമായി പിടിച്ചുകിടത്തിയ ശേഷം മലദ്വാരത്തിലേക്ക് ഹൈപ്രഷര്‍ കാറ്റ് അടിച്ചു കയറ്റുകയായിരുന്നു. സംഭവത്തില്‍ ബിഹാര്‍ സ്വദേശികള്‍ക്കെതിരെ പോലീസ് ആദ്യം വധശ്രമത്തിനാണ് കേസെടുത്തിരുന്നത്. ഇബ്രാഹിം മരണപ്പെട്ടതോടെ വകുപ്പ് മാറ്റി പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
Related News:
മലദ്വാരത്തിൽ കാറ്റടിച്ചുകയറ്റിയസംഭവം: ഗുരുതരനിലയിലായിരുന്ന യുവാവ് മരിച്ചു

Keywords: Ibrahim, Hyper, Pressure, Air, Murder, Car wash center, Athinhal, Police, Case, Enquiry, Report, Submit, Court, Hosdurg, Kamhangad, Kasaragod, Kerala, Malayalam news