വൃദ്ധയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പേരമകനെതിരെ കുറ്റപത്രം
Jun 14, 2012, 16:44 IST
കാഞ്ഞങ്ങാട്: വൃദ്ധയെ അമ്മിക്കുട്ടിയെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ പേരമകനെതിരെ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
ചിറ്റാരിക്കാല്‍ തവളക്കുണ്ടിലെ പരേതനായ താഹയുടെ മകന്‍ ലിനോയ്‌ക്കെതിരെയാണ് (28) ചിറ്റാരിക്കാല്‍ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയശേഷം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
തവളക്കുണ്ട് അടുക്കാടുക്കന്‍വീട്ടിലെ ചിണ്ടന്‍നായരുടെ ഭാര്യ കല്യാണിയമ്മയുടെ (76) പരാതിപ്രകാരമാണ് ലിനോയ്‌ക്കെതിരെ പോലീസ് കേസെടുത്തിരുന്നത്. 2012 മാര്‍ച്ച് 10ന് രാത്രി എട്ടു മണിയോടെയാണ് കേസിനാസ്പദമായ സംഭവം.
മദ്യലഹരിയില്‍ വീട്ടിലെത്തിയ ലിനോ കല്യാണിയമ്മയുടെ മകള്‍ ഭാനുമതിയുടെ മകള്‍ 14 കാരിയായ നിഖിതയെ പുസ്തകം വായിച്ചുകൊണ്ടിരിക്കുമ്പോള്‍ മര്‍ദ്ദിക്കുകയും വീടിന് പുറത്തേക്ക് തള്ളുകയും ചെയ്തിരുന്നു. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ ലിനോ കല്യാണിയമ്മയ്ക്ക് നേരെ അമ്മിക്കുട്ടിയെറിയുകയാണുണ്ടായത്. ഒഴിഞ്ഞ് മാറിയതിനാലാണ് കല്യാണിയമ്മയ്ക്ക് ജീവാപായം സംഭവിക്കാതിരുന്നത്. ലിനോ കുറച്ചുകാലം കര്‍ണ്ണാടകയില്‍ താമസിച്ചുവരികയായിരുന്നു. ലിനോയുടെ പിതാവ് താഹ മരണപ്പെട്ടതിനെ തുടര്‍ന്ന് മാതാവ് ഭാനുമതി കാഞ്ഞങ്ങാട് സ്വദേശിയായ ഖാലിദിനെ വിവാഹം ചെയ്തതോടെ ഈ ബന്ധത്തിലുണ്ടായ കുട്ടിയാണ് നിഖിത.
കര്‍ണ്ണാടകയില്‍ നിന്നും വന്ന ലിനോ കല്യാണിയമ്മയ്‌ക്കൊപ്പം താമസം തുടങ്ങിയതോടെ നിഖിതയുമായി പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയായിരുന്നു. മദ്യത്തിനടിമയായ ലിനോ ദിവസവും നിഖിതയേയും തന്നെയും ഉപദ്രവിക്കാറുണ്ടെന്നും മാര്‍ച്ച് 10 ന് രാത്രി മദ്യപിച്ചെത്തിയ ലിനോ പ്രകോപനമൊന്നുമില്ലാതെയാണ് അക്രമം നടത്തിയതെന്നും കല്യാണിയമ്മയുടെ പരാതിയില്‍ പറയുന്നു. കേസെടുത്ത ചിറ്റാരിക്കാല്‍ പോലീസ് ലിനോയെ പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ 10 സാക്ഷികളാണുള്ളത്.

Keywords: kasaragod, Kanhangad, Murder-attempt, court