city-gold-ad-for-blogger

ഡോക്ടര്‍ ചമഞ്ഞ് വിവാഹം: തന്‍വീറിനും വീട്ടുകാര്‍ക്കുമെതിരെ കുറ്റപത്രം

കാഞ്ഞങ്ങാട്: (www.kasargodvartha.com 09/04/2015) ഡോക്ടര്‍ ചമഞ്ഞ് വിദ്യാസമ്പന്നയായ യുവതിയെ വിവാഹം കഴിക്കുകയും അതിന് ശേഷം കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട്  ശാരീരികമായും മാനസികമായും ദ്രോഹിക്കുകയും ചെയ്ത കേസില്‍ യ വ്യാജ ഡോക്ടര്‍ തന്‍വീര്‍ അഹമ്മദും വീട്ടുകാര്‍ക്കുമെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചു.

എറണാകുളം സ്വദേശി തന്‍വീര്‍ അഹമ്മദ് (26),  പിതാവ് ഷാഹുല്‍ ഹമീദ്, മാതാവ് ഷഫീന, സഹോദരി സല്‍മ, സല്‍മയുടെ ഭര്‍ത്താവ് ഷമ്മി പി മജീദ്, ചിത്താരിയിലെ മുഹമ്മദ് റഫീഖ്, മുഹമ്മദ്ഷാ തുടങ്ങി ഏഴ് പേര്‍ക്കെതിരെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഹൊസ്ദുര്‍ഗ് സി ഐ യു പ്രേമന്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ കുറ്റ പത്രം നല്‍കിയത്. 

കൊടുങ്ങല്ലൂര്‍ മേത്തല വില്ലേജിലെ ഇല്യാസിന്റെ ഭാര്യ നസീമയെയാണ് തന്‍വീര്‍ ഡോക്ടര്‍ ചമഞ്ഞ് വിവാഹം കഴിച്ച് പീഡിപ്പിച്ചത്. 2012 ഏപ്രില്‍ 26നാണ് ഇരുവരൂടെയും വിവാഹം നടന്നത്. തന്‍വീറിന് വേണ്ടി സഹോദരി ഭര്‍ത്താവ് ഷമ്മിയാണ് ഒരു പത്രത്തില്‍ വിവാഹ പരസ്യം നല്‍കിയത്. ഡോക്ടറായ തന്‍വീറിന്  വധുവിനെ ആവശ്യമുണ്ടെന്നായിരുന്നു പരസ്യം. ഇത് ശ്രദ്ധയില്‍പെട്ട ഷാലിമയുടെ വീട്ടുകാര്‍ തന്‍വീറിന്റെ വീട്ടുകാരുമായി  ബന്ധപ്പെടുകയും കാഞ്ഞങ്ങാട്ട് വെച്ച് വിവാഹം നടത്താന്‍ തീരുമാനിക്കുകയുമായിരുന്നു.  

കോയമ്പത്തൂരിലെ ക്ലിനിക്കില്‍ ഫിസിയോളജിക്കല്‍ വിദ്യാര്‍ത്ഥിനിയായിരുന്ന ഷാലിമ ഡോക്ടറാണെന്ന് കരുതി തന്‍വീറുമായുള്ള വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. വിവാഹസമയത്ത് 42 ലക്ഷം രൂപയും 300 പവന്‍ സ്വര്‍ണവും സ്ത്രീധനമായി നല്‍കിയിരുന്നു. 

വിവാഹത്തിന് മുമ്പ് വ്യാജരേഖകള്‍ ഹാജരാക്കി തന്‍വീര്‍ അജാനൂര്‍ മഡിയനിലെ സ്വകാര്യാശുപത്രിയില്‍ ജോലി സമ്പാദിക്കുകയും ചെയ്തുരുന്നു. വിവാഹ ശേഷം പുതിയ ആശുപത്രി തുടങ്ങാനെന്ന് പറഞ്ഞ് തന്‍വീര്‍ ഷാലിമയോട് 25 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ തന്‍വീര്‍ ഡോക്ടറല്ലെന്നും വ്യാജ ബിരുദം സമ്പാദിച്ചാണ് ആശുപത്രിയില്‍ ജോലിക്ക് കയറിയതെന്നും യുവതിയും വീട്ടുകാരുംനടത്തി യ അന്വേഷണത്തില്‍ വ്യക്തമാവുകയും ചെയ്തിരുന്നു. യുവതിയും വീട്ടുകാരും സത്യം തിരിച്ചറിഞ്ഞ ശേഷം മുമ്പ് ആവശ്യപ്പെട്ട 25 ലക്ഷം രൂപ ലഭിക്കില്ലെന്ന് വ്യക്തമായതോടെ ഷാലിമയെ തന്‍വീര്‍ പീഢിപ്പിക്കുകയായിരുന്നു. തന്‍വീറിന്റെ മാതാപിതാക്കളും സഹോദരിയും, സഹോദരിഭര്‍ത്താവും പീഡനത്തിന് കൂട്ടു നിന്നു.

പീഢനം ശക്തമായതോടെ ഷാലിമ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമൊപ്പം കഴിഞ്ഞിരുന്ന കുശാല്‍ നഗറിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്നും സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി. തുടര്‍ന്നാണ് വ്യാജ ഡോക്ടര്‍ തന്‍വീറിനും വീട്ടുകാര്‍ക്കുമെതിരെ ഷാലിമയുടെ മാതാവ് ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയത്. തന്‍വീറുമായുള്ള വിവാഹത്തിനും  വഞ്ചനയ്ക്കും കൂട്ട് നിന്നതിനാണ് ചിത്താരി സ്വദേശികളായ മുഹമ്മദ് റഫീക്കിനെയും, മുഹമ്മദ് ഷായയെയും പോലീസ് പ്രതി പട്ടികയില്‍ ചേര്‍ത്തത്.

ഡോക്ടര്‍ ചമഞ്ഞ് വിവാഹം: തന്‍വീറിനും വീട്ടുകാര്‍ക്കുമെതിരെ കുറ്റപത്രം


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia