city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചന്ദ്രഗിരി റോഡ് വികസനം: മേല്‍പ്പറമ്പിലെയും ഉദുമയിലെയും കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നു

ചന്ദ്രഗിരി റോഡ് വികസനം: മേല്‍പ്പറമ്പിലെയും ഉദുമയിലെയും കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നു
കാസര്‍കോട് കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാന പാത വീതികൂട്ടി വികസിപ്പിക്കുന്നതിന് കെഎസ്ടിപിസി തയ്യാറാക്കിയ പദ്ധതിയുടെ പ്രവര്‍ത്തനം ഉടന്‍ തുടങ്ങും. നിര്‍മാണ പ്രവര്‍ത്തികളുടെ കരാര്‍ ടെണ്ടര്‍ ആന്ധ്രാപ്രദേശിലെ ആര്‍ഡിഎസ് കമ്പനി നേടിയെടുത്തു. ഇവരുമായി കെ എസ്ടിപിസി അധികൃതര്‍ ഉടമ്പടിയില്‍ ഒപ്പിടുന്നതോടെ നിര്‍മാണ പ്രവര്‍ത്തികള്‍ പെട്ടെന്ന് തന്നെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റോഡ് വികസനത്തിന് കാഞ്ഞങ്ങാട് മുതല്‍ കാസര്‍കോട് വരെ ചന്ദ്രഗിരി റൂട്ടില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സ്ഥലം അക്വയര്‍ ചെയ്തിരുന്നു. അക്വയര്‍ ചെയ്ത സ്ഥലം ഏറ്റെടുത്ത കെഎസ്ടിപിസി അധികൃതര്‍ അക്വയര്‍ ചെയ്ത സ്ഥലത്തെ കെട്ടിടങ്ങള്‍ ഏതാണ്ടും എല്ലാം പൊളിച്ച് മാറ്റാന്‍ നടപടി സ്വീകരിക്കുകയും ഇതിന് തടസ്സം നിന്ന കെട്ടിടങ്ങള്‍ ഇടിച്ച് നിരപ്പാക്കുകയും സ്ഥലത്ത് കല്ലിട്ട് മാര്‍ക്ക് ചെയ്യുകയും ചെയ്തിരുന്നു.

എന്നാല്‍ നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും ഉദുമയിലെയും മേല്‍പ്പറമ്പിലെയും രണ്ട് കെട്ടിടങ്ങള്‍ പൊളിച്ച് നീക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. ഈ കെട്ടിടങ്ങള്‍ ഉടന്‍ ഇടിച്ചു നിരപ്പാക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. രണ്ടാഴ്ച്ചകള്‍ക്കുള്ളില്‍ ഈ രണ്ട് കെട്ടിടങ്ങളും പൊളിച്ച് നീക്കുമെന്ന് കെഎസ്ടിപിസി കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സാബു കെ. ഫിലിപ്പ് പറഞ്ഞു. റോഡ് വികസനത്തിന് തടസമായി നില്‍ക്കുന്ന മരങ്ങള്‍ വെട്ടിമാറ്റുകയും ആദ്യനടപടികളില്‍ ഒന്നാണ്. വെട്ടിനീക്കുന്ന മരങ്ങളുടെ എണ്ണം കണക്കാക്കിയിട്ടുണ്ട്. ഈയാഴ്ച തന്നെ മുറിച്ച് മാറ്റുന്ന മരങ്ങള്‍ക്ക് മാര്‍ക്കിടും.

ഇതിനുള്ള പ്രവര്‍ത്തി കരാറുകാരെ ഏല്‍പിക്കാനാണ് തീരുമാനം. കാഞ്ഞങ്ങാട് നഗരത്തില്‍ റോഡ് വീതി 14 മീറ്ററായിരിക്കും. നിലവിലുള്ള റോഡിനേക്കാളും കൂടുതല്‍ വീതി ഇനിയുണ്ടാകും. വീതികൂടുന്ന റോഡില്‍ തലയുയര്‍ത്തി നില്‍ക്കുന്ന എല്ലാ മരങ്ങളും മുറിച്ച് മാറ്റാനാണ് തീരുമാനം. ഇങ്ങിനെ വന്നാല്‍ കാഞ്ഞങ്ങാട് നഗരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മിക്ക മരങ്ങള്‍ക്കും കോടാലി വീഴാനാണ് സാധ്യത. അതിനിടെ മരങ്ങള്‍ വെട്ടിമാറ്റുന്നതിനെതിരെ പരസ്യമായ പ്രതിഷേധം ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ ആശങ്കപ്പെടുന്നുണ്ട്.

ലോക ബാങ്കിന്റെ സഹായത്തോടെ പൂര്‍ത്തിയാക്കുന്ന പദ്ധതി എന്ന നിലയില്‍ മരം വെട്ടിമാറ്റുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ കര്‍ക്കശമായി പൂര്‍ത്തീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ നിര്‍ബന്ധിതരാണ്. ലോക ബാങ്ക് പ്രതിനിധികള്‍ റോഡ് പരിശോധനക്ക് എത്തുകയും ചെയ്യും.

Keywords : Kasaragod, Kanhangad, Road, Kerala, Chandragiri, Improvement Work, Udma, Melparamba, Kasargodvartha, Malayalam News. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia