കാഞ്ഞങ്ങാട്ടും കേന്ദ്രസേനയിറങ്ങി
Aug 12, 2013, 17:44 IST
കാഞ്ഞങ്ങാട്: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് ആരംഭിച്ച സെക്രട്ടേറിയേറ്റ് ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ സംഘര്‍ഷം പടരാതിരിക്കാന്‍ കാഞ്ഞങ്ങാട് നഗരത്തിലും കേന്ദ്രസേനയെ വിന്യസിച്ചു.
കണ്ണൂരില്‍ ക്യാമ്പ് ചെയ്യുകയായിരുന്ന ഹരിയാന സി.ആര്‍.പി.എഫ് യൂണിറ്റിലെ 83 പേരടങ്ങുന്ന സംഘമാണ് കാഞ്ഞങ്ങാട്ടെത്തിയത്. ഞായറാഴ്ച രാത്രിയോടെ കാഞ്ഞങ്ങാട്ടെത്തിയ കേന്ദ്ര സേനാംഗങ്ങള്‍ക്ക് മേലാങ്കോട്ട് ലയണ്‍സ് ഹാളിലാണ് താമസ സൗകര്യം ഏര്‍പെടുത്തിയിട്ടുള്ളത്. അസിസ്റ്റന്റ് കമാന്റന്റ് ഓഫീസര്‍ രമേശ് സിങ്ങ് ബെസ്റ്റോയുടെ നേതൃത്വത്തിലുള്ള സംഘമാണ് കാഞ്ഞങ്ങാട്ട് ക്യാമ്പ് ചെയ്യുന്നത്.
സംഘര്‍ഷം ഉടലെടുത്താല്‍ ആവശ്യമായ ഘട്ടത്തില്‍ ഇവരെ പോലീസ് ക്രമസമാധാന പാലനത്തിന് ഉപേയാഗിക്കും.

Keywords : Kanhangad, Oommen Chandy, LDF, Strike, Kerala, Central Force, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.