ഉണ്ണിമിശിഹാ ഫൊറോന ദേവാലയ തിരുനാള്‍ ആഘോഷം 24ന് ആരംഭിക്കും
Jan 22, 2013, 17:44 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഉണ്ണിമിശിഹാ ഫൊറോന ദൈവാലയത്തിലെ സംയുക്ത തിരുനാള്‍ ആഘോഷവും നൊവേനയും ജനുവരി 24 മുതല്‍ 27 വരെ നടക്കും. 24 ന് വൈകിട്ട് അഞ്ച് മണിക്ക് ഇടവക വികാരി ഫാദര്‍ ജോസഫ് കളരിക്കല്‍ കൊടി ഉയര്‍ത്തുന്നതോടെ നാല് ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാവും.
തുടര്‍ന്ന് തിരുസ്വരൂപ പ്രതിഷ്ഠയും ലദീഞ്ഞും. 5.30 ന് ആഘോഷമായ ദിവ്യബലിക്ക്ഫാദര്‍ ബെന്നി തടത്തില്‍ നേതൃത്വം നല്‍കും. ദിവ്യകാരുണ്യ ദിനമായ 25 ന് രാവിലെ 6.45 ന് ദിവ്യബലി. വൈകിട്ട് 4.30 ന് വിശുദ്ധ കുര്‍ബാനയുടെ ആരാധന. 5 മണിക്ക് വിശുദ്ധകുര്‍ബാന പ്രദക്ഷിണം. 5.15 ന് തലശ്ശേരി അതിരൂപതാ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ മാത്യു എം ചാലിലിന്റെ നേതൃത്വത്തില്‍ ആഘോഷമായ ദിവ്യബലി. 6.45 ന് ജൂബിലിയേറിയന്‍ മോണ്‍സിഞ്ഞോര്‍ മാത്യു എം ചാലിലിന് സ്വീകരണം. 7 മണിക്ക് വിവിധ ഭക്തസംഘടനകളുടെ വാര്‍ഷികം.
ചടങ്ങില്‍ കാഞ്ഞങ്ങാട് അപ്പസ് തോലറാണി പള്ളി വികാരിഫാദര്‍ സജി ജോണ്‍ പുത്തന്‍പുരക്കല്‍ അധ്യക്ഷം വഹിക്കും. റിപ്പബ്ലിക് ദിനമായ 26 ന് വൈ കിട്ട് 4.30 ന് ഫാദര്‍ ലൂക്കോസിന്റെ നേതൃത്വത്തില്‍ ആഘോഷമായ ദിവ്യബലി. 6.30 ന് ടൗണ്‍ പ്രദക്ഷിണം.7.30 ന് അപ്പസ്‌തോലറാണി പള്ളി അങ്കണത്തില്‍ ഫാദര്‍ ജോയ്‌സ് ചെരിപ്പുറത്തിന്റെ തിരുനാള്‍ പ്രഭാഷണം. 8 മണിക്ക് പ്രദക്ഷിണം തിരിച്ച് പള്ളിയിലേക്ക്. തിരുനാള്‍ ദിനമായ 27 ന് രാവിലെ 6.45 ന് ദിവ്യബലിക്ക് ഫാദര്‍ ജോസഫ് കളരിക്കല്‍നേതൃത്വം നല്‍കും.10 മണിക്ക് പരിയാരം മദര്‍ ഹോം ഡയറക്ടര്‍ ഫാദര്‍ മാത്യു ആശാരിപറമ്പിലിന്റെ
നേതൃത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന. 12 മണിക്ക് ലദീഞ്ഞ്, പ്രദക്ഷിണം. തുടര്‍ന്ന് സമാപനാശീര്‍വാദം.
Keywords: Unnimishiha forane church, Celebration, Kanhangad, Kasaragod, Kerala, Malayalam news, Celebration in Ferona church on 24th