പ്രവൃത്തി ആരംഭിച്ചു, സി.സി.ടി.വി. ക്യാമറകള്‍ 2 മാസത്തിനകം മിഴി തുറക്കും
Aug 12, 2014, 16:34 IST
കാസര്‍കോട്: (www.kasargodvartha.com 12.08.2014) സുരക്ഷാ നടപടികളുടെ ഭാഗമായി പോലീസ് വകുപ്പ് കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും സി.സി. ടി.വി. ക്യാമറകള്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ ആരംഭിച്ചു. ഇതിന്റെ കേബിള്‍ വലിക്കല്‍ ജോലികളാണ് കഴിഞ്ഞ ദിവസം കാസര്‍കോട്ട് ആരംഭിച്ചത്.
നൂറോളം ക്യാമറകളാണ് കാസര്‍കോട്, കാഞ്ഞങ്ങാട് നഗരങ്ങളിലായി സ്ഥാപിക്കുന്നത്. രണ്ടു മാസത്തിനകം ക്യാമറകള്‍ പ്രവര്‍ത്തനം ആരംഭിക്കും. കെല്‍ട്രോണാണ് ക്യാമറകള്‍ വികസിപ്പിച്ചെടുത്ത് സ്ഥാപിക്കുന്നത്. ആവശ്യമായ ക്യാമറകള്‍ കാസര്‍കോട്ട് എത്തിച്ചു കഴിഞ്ഞതായി കെല്‍ട്രോണിലെ എന്‍ജിനീയര്‍ സാം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഒരു ക്യാമറയ്ക്ക് ഒരു ലക്ഷം രൂപ വിലവരും.
പ്രത്യേക പോസ്റ്റുകള്‍ സ്ഥാപിച്ചും വൈദ്യുതി പോസ്റ്റുകള്‍ പ്രയോജനപ്പെടുത്തിയും ആണ് ക്യാബിളുകള്‍ വലിക്കുന്നത്. നുള്ളിപ്പാടിയില്‍ കഴിഞ്ഞ ദിവസം പ്രത്യേക പോസ്റ്റിലൂടെ കേബിള്‍ വലിക്കുകയുണ്ടായി. ജില്ലാ പോലീസ് മേധാവിയുടെ ഓഫീസ്, കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷന്‍ എന്നിവിടങ്ങളിലായിരിക്കും ക്യാമറകളുടെ നിയന്ത്രണം.
ക്യാമറകളില്‍ രണ്ടു മാസത്തെ ദൃശ്യങ്ങളുടെ സ്‌റ്റോറേജ് സൗകര്യം ഉണ്ടാകും. വീഡിയോ ദൃശ്യങ്ങളാണ് ക്യാമറകളില്‍ പതിയുക. ആവശ്യമായ ദൃശ്യങ്ങള്‍ മാത്രം അപ്പപ്പോള്‍ ശേഖരിച്ചുവെക്കാനും ഇതില്‍ സംവിധാനമുണ്ടാകും.
കാസര്‍കോട്, കാഞ്ഞങ്ങാട് നഗരങ്ങളില്‍ ഇടക്കിടെയുണ്ടാകുന്ന അനിഷ്ട സംഭവങ്ങളും, ക്രമസമാധാന പ്രശ്‌നങ്ങളും കണക്കിലെടുത്താണ് സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിക്കുന്നത്. ഇതിനുള്ള നടപടികള്‍ കഴിഞ്ഞ വര്‍ഷം തന്നെ ആരംഭിച്ചിരുന്നുവെങ്കിലും ഇഴയുകയായിരുന്നു.
പദ്ധതിയുടെ പൂര്‍ത്തീകരണത്തിനാവശ്യമായ ഫണ്ടും ക്യാമറകളും കേബിളുകളും യഥാസമയം ലഭ്യമാകാതിരുന്നതാണ് കാരണം. ക്യാമറകള്‍ സ്ഥാപിക്കുന്നതു വഴി വാഹനാപകടങ്ങള്‍, അമിത വേഗത, മത്സര ഓട്ടം എന്നിവ തടയാനും ഒരു പരിധി വരെ സാധിക്കുമെന്നാണ് പോലീസിന്റെ കണക്കു കൂട്ടല്‍.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Photos: R.K Kasargod
Keywords : Kasaragod, Road, Kanhangad, Kanhangad-town, CCTV Camera, Keltron, Video.
Advertisement: