സാമ്പത്തിക ക്രമക്കേട്: കേന്ദ്ര സര്‍വകലാശാലയില്‍ സിബിഐ റെയ്ഡ്
Apr 10, 2015, 21:41 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 10/04/2015) സാമ്പത്തിക ക്രമക്കേട് നടന്നതായുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍വകലാശാലയില്‍ സിബിഐ സംഘം പരിശോധന നടത്തി. കൊച്ചിയില്‍ നിന്നും ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥരാണ് വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് സര്‍വകലാശാല ചീഫ് വിജിലന്‍സ് ഓഫീസറുടെ കാസര്‍കോട് ഓഫീസിലെത്തിയത്.
ഉച്ചയോടെ കേന്ദ്ര സര്‍വകലാശാലയിലെത്തി പരിശോധന നടത്തിയ സംഘം സര്‍വകലാശാലയിലെ ഫിനാന്‍ഷ്യല്‍ ഓഫീസറുടെ മുറിയില്‍ വൈകുന്നേരം ആറുമണിവരെ റെയ്ഡ് നടത്തി. സര്‍വകലാശാല ജീവനക്കാര്‍, സെക്യൂരിറ്റി ജീവനക്കാര്‍, സെക്യൂരിറ്റി കമാന്‍ഡര്‍ എന്നിവരെ മണിക്കൂറുകളോളം ചോദ്യം ചെയ്തു.
സാമ്പത്തിക ഇടപാടുകളുടെ രേഖകളും മറ്റു അനുബന്ധ രേഖകളുടെ ഫോട്ടോകോപ്പിയും സിബിഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സര്‍വകലാശാലയില്‍ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയതില്‍ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. സെക്യൂരിറ്റി ജീവനക്കാരുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് ഉള്ളവരെ കൊണ്ട് അധിക ജോലി ചെയ്യിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെന്നും വിവരമുണ്ട്. ഇതേക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും രംഗത്തുവന്നിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Kasaragod, Kerala, Central University, CBI, Raid, News.