ജില്ലാ ആശുപത്രിയില്‍ വീണ്ടും മോഷണം; രോഗിക്ക് കൂട്ടിരിക്കാന്‍ വന്ന യുവാവിന്റെ പണം തട്ടി
Sep 20, 2015, 09:53 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 20/09/2015) ജില്ലാ ആശുപത്രിയില്‍ മോഷണ പരമ്പര തുടരുന്നു. കഴിഞ്ഞ ദിവസം രോഗിക്ക് കൂട്ടിരിക്കാനെത്തിയ യുവാവിന്റെ 2,400 രൂപ മോഷ്ടിച്ചു. രാത്രി വാര്‍ഡില്‍ കിടന്നുറങ്ങുന്നതിനിടയില്‍ യുവാവിന്റെ ഊരിവെച്ച ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നാണ് പണം തട്ടിയത്.
ശനിയാഴ്ചയും ജില്ലാ ആശുപത്രിയില്‍ മോഷണ ശ്രമമുണ്ടായി. മോഷ്ടാവിനെ നേരില്‍ കണ്ട രോഗിയുടെ കൂട്ടിരിപ്പുകാരന്‍ സെക്യൂരിറ്റി ജീവനക്കാരനെ വിവരമറിയിക്കുകയും തുടര്‍ന്ന് അന്വേഷണം നടത്തുകയും ചെയ്തുവെങ്കിലും മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു.
ഇക്കഴിഞ്ഞ ജൂലൈ 29ന് പനയാല്‍ അരവത്തെ കൃഷ്ണന്റെ ഭാര്യ ഗൗരിയുടെ രണ്ടര പവന്‍ സ്വര്‍ണവും ജില്ലാ ആശുപത്രിയില്‍ നിന്നും മോഷണം പോയിരുന്നു. ഈ കേസില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായിട്ടില്ല. യൂത്ത് കോണ്‍ഗ്രസ് നേതാവ് രാജേഷ് പുല്ലൂരിന്റെ ഭാര്യാ മാതാവിന്റെ സ്വര്‍ണവും ജില്ലാ ആശുപത്രിയില്‍ അപഹരിക്കപ്പെട്ടിരുന്നു.

Keywords: Kanhangad, Kerala, Kasaragod, Youth, Robbery, Cash looted from district hospital.