മരപ്പണിക്കാരന്റെ കഴുത്തും കൈയ്യും ബ്ലേഡ് കൊണ്ട് കീറി പണം തട്ടി
Dec 5, 2012, 17:35 IST
കാഞ്ഞങ്ങാട്: മരപ്പണിക്കാരന്റെ കഴുത്തും കൈയ്യും അജ്ഞാതന്‍ ബ്ലേഡ് കൊണ്ട് കീറി മുറിച്ചു. ഇതിന് ശേഷം ആയിരം രൂപയും മൊബൈല്‍ ഫോണും തട്ടിയെടുത്തു. നാട്ടക്കല്ല് കരുവങ്കയത്തെ വാരിക്കാനം കുഴിയില്‍ വര്‍ഗ്ഗീസിന്റെ മകന്‍ ജോസിനെ(57)യാണ് ബ്ലേഡ് കൊണ്ട് ആക്രമിച്ചത്. ചൊവ്വാഴ്ച രാത്രി 8.10 മണിയോടെയാണ് സംഭവം.
കാസര്‍കോട്ട് മരപ്പണിയെടുത്ത ശേഷം കാഞ്ഞങ്ങാട്ടെത്തിയ ജോസിനെ മദ്യശാലയ്ക്ക് സമീപത്ത് വെച്ച് വെളുത്ത ഷര്‍ട്ട് ധരിച്ച താടിക്കാരന്‍ തടഞ്ഞ് നിര്‍ത്തുകയും മൊബൈല്‍ ഫോണും പണവും തട്ടിയെടുക്കാന്‍ ശ്രമിച്ചു.ഇത് തടഞ്ഞപ്പോള്‍ അജ്ഞാതന്‍ ജോസിന്റെ കഴുത്തിലും വലത് കൈത്തണ്ടയിലും ബ്ലേഡ് കൊണ്ട് മുറിക്കുകയുമായിരുന്നു.
ഇതിനിടെ ജോസിന്റെ പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത ശേഷം അജ്ഞാതന്‍ ഓടി മറഞ്ഞു. ജോസിനെ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും കൈയ്യിലെ മുറിവ് ഗുരുതരമായതിനാല്‍ പിന്നീട് മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി.

Keywords: Blade, Attack, Wood worker, Injured, Kanhangad, Kasaragod, Kerala, Malayalam news, Cash looted from carpenter