ബേക്കറിക്കടയില്‍നിന്നും പട്ടാപകല്‍ പണംകവര്‍ന്ന് രക്ഷപ്പെട്ട മോഷ്ടാവ് സി.സി.ടി.വി. ക്യാമറയില്‍
Aug 5, 2015, 09:55 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 05/08/2015) ബേക്കറിക്കടയിലെ ക്യാഷ് കൗണ്ടറില്‍നിന്നും പണമെടുത്ത് രക്ഷപ്പെട്ട മോഷ്ടാവ് സി.സി.ടി.വി. ക്യാമറയില്‍ കുടുങ്ങി. കാഞ്ഞങ്ങാട് നഗരത്തിലെ ന്യൂ ജോളി ബേക്കറി കടയുടെ ക്യാഷ് കൗണ്ടറിലെ മേശവലിപ്പില്‍നിന്നാണ് 70,000 ത്തോളം രൂപ തട്ടിയെടുത്തശേഷം യുവാവ് കടന്നുകളഞ്ഞത്. കഴിഞ്ഞദിവസം ഉച്ചയോടെയാണ് സംഭവം. ബേക്കറിസാധനങ്ങള്‍ വാങ്ങാനായി കടയിലെത്തിയ യുവാവ് ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ക്യാഷ്‌കൗണ്ടറിലെ പണവുമായി കടന്നുകളയുകയായിരുന്നു.
സാധനങ്ങള്‍ പായ്ക്ക് ചെയ്തശേഷം യുവാവിനെ ഏല്‍പിക്കാന്‍ തുനിഞ്ഞ ജീവനക്കാരന്‍ ആളെ അവിടെകാണാതിരുന്നതിനെതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മേശവലിപ്പിലെ പണം കാണാനില്ലെന്ന് വ്യക്തമായത്. ഇതേതുടര്‍ന്ന് ജീവനക്കാര്‍ പുറത്തിറങ്ങി യുവാവിനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതിന് ശേഷം ബേക്കറിക്കടയിലെ സി.സി.ടി.വി. ക്യാമറ പരിശോധിച്ചപ്പോള്‍ യുവാവ് മേശവലിപ്പില്‍നിന്നും പണമെടുക്കുന്ന ദൃശ്യം പതിഞ്ഞതായി കണ്ടെത്തി. ബേക്കറിക്കടയിലെ മാനേജര്‍ പി. വിജയന്റെ പരാതിപ്രകാരം ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ക്യാമറയില്‍കണ്ട യുവാവിന്റെ അടയാളങ്ങള്‍വെച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.
കാഞ്ഞങ്ങാട് നഗരം കേന്ദ്രീകരിച്ച് കവര്‍ച്ചയും പിടിച്ചുപറിയും വര്‍ദ്ധിച്ചിരിക്കുകയാണ്. ഈയിടെ നഗരത്തിലെ ഒരു ജ്വല്ലറിയിലും ഈരീതിയിലുള്ള തട്ടിപ്പ് നടന്നിരുന്നു. സ്വര്‍ണം വാങ്ങാനെന്ന വ്യാജേന എത്തിയ ആള്‍ ജീവനക്കാരുടെ ശ്രദ്ധതെറ്റിയപ്പോള്‍ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി കടന്നുകളയുകയായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് കാഞ്ഞങ്ങാട്ടെ എ.ടി.എം. കൗണ്ടര്‍ കുത്തിത്തുറന്ന് കവര്‍ച്ചനടത്താന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തിരുന്നുവെങ്കിലും പ്രതികളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എ.ടി.എം. കൗണ്ടര്‍ അജ്ഞാതന്‍ കുത്തിത്തുറക്കുന്ന ദൃശ്യം കൗണ്ടറിലെ സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണവും എങ്ങുമെത്തിയില്ല.
കോട്ടച്ചേരിയിലെ രണ്ട് കടകള്‍ കുത്തിത്തുറന്ന് കവര്‍ച്ചനടത്തിയ ആളുടെ ദൃശ്യം പോലീസ് നഗരത്തില്‍സ്ഥാപിച്ച ക്യാമറയില്‍ കുടുങ്ങിയിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച അന്വേഷണവും എങ്ങുമെത്താതെ പോവുകയായിരുന്നു. കാഞ്ഞങ്ങാട് നഗരത്തില്‍ മോഷ്ടാക്കളും സാമൂഹ്യ വിരുദ്ധരും തമ്പടിച്ചത് വ്യാപാരികളേയും വിവിധ ആവശ്യങ്ങള്‍ക്കായി നഗരത്തിലെത്തുന്നവരേയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
സാധനങ്ങള്‍ പായ്ക്ക് ചെയ്തശേഷം യുവാവിനെ ഏല്‍പിക്കാന്‍ തുനിഞ്ഞ ജീവനക്കാരന്‍ ആളെ അവിടെകാണാതിരുന്നതിനെതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മേശവലിപ്പിലെ പണം കാണാനില്ലെന്ന് വ്യക്തമായത്. ഇതേതുടര്‍ന്ന് ജീവനക്കാര്‍ പുറത്തിറങ്ങി യുവാവിനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതിന് ശേഷം ബേക്കറിക്കടയിലെ സി.സി.ടി.വി. ക്യാമറ പരിശോധിച്ചപ്പോള്‍ യുവാവ് മേശവലിപ്പില്‍നിന്നും പണമെടുക്കുന്ന ദൃശ്യം പതിഞ്ഞതായി കണ്ടെത്തി. ബേക്കറിക്കടയിലെ മാനേജര്‍ പി. വിജയന്റെ പരാതിപ്രകാരം ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ക്യാമറയില്‍കണ്ട യുവാവിന്റെ അടയാളങ്ങള്‍വെച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.
കാഞ്ഞങ്ങാട് നഗരം കേന്ദ്രീകരിച്ച് കവര്‍ച്ചയും പിടിച്ചുപറിയും വര്‍ദ്ധിച്ചിരിക്കുകയാണ്. ഈയിടെ നഗരത്തിലെ ഒരു ജ്വല്ലറിയിലും ഈരീതിയിലുള്ള തട്ടിപ്പ് നടന്നിരുന്നു. സ്വര്‍ണം വാങ്ങാനെന്ന വ്യാജേന എത്തിയ ആള്‍ ജീവനക്കാരുടെ ശ്രദ്ധതെറ്റിയപ്പോള്‍ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി കടന്നുകളയുകയായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് കാഞ്ഞങ്ങാട്ടെ എ.ടി.എം. കൗണ്ടര്‍ കുത്തിത്തുറന്ന് കവര്‍ച്ചനടത്താന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തിരുന്നുവെങ്കിലും പ്രതികളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എ.ടി.എം. കൗണ്ടര്‍ അജ്ഞാതന്‍ കുത്തിത്തുറക്കുന്ന ദൃശ്യം കൗണ്ടറിലെ സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണവും എങ്ങുമെത്തിയില്ല.
Keywords : Kanhangad, Kasaragod, Robbery, Theft, CCTV Camera, Royal Silks