എഎസ്ഐയുടെ ഭാര്യയുടെ മരണം: പോലീസുകാരന് പ്രതിയായ കേസ് പിന്‍വലിച്ചു
Jul 21, 2012, 16:36 IST
കാഞ്ഞങ്ങാട്: അവിഹിത ബന്ധം പിടികൂടിയതിനെ തുടര്‍ന്ന് എ എസ് ഐയുടെ ഭാര്യ തീവണ്ടിക്ക് ചാടി ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് പോലീസുകാരന് പ്രതിയായ കേസ് പരാതിക്കാരനായ എഎസ്ഐ പിന്‍വലിച്ചു.
കാസര്‍കോട് എ ആര് ക്യാമ്പിലെ പോലീസുകാരനായിരുന്ന പിലിക്കോട് സ്വദേശി സുരേഷ് ബാബു പ്രതിയായ കേസാണ് കോടതിയില്‍ വെച്ച് വെള്ളിയാഴ്ച പിന്‍വലിച്ചത്. പരാതിക്കാരനായ അഡീഷണല്‍ എസ് ഐ രവീന്ദ്രനും പ്രതിയായ സുരേഷ് ബാബുവും കേസുമായി ബന്ധപ്പെട്ട് ഒത്തു തീര്‍പ്പ് ചര്‍ച്ച നടത്തുകയും പരാതിയില്‍ നിന്ന് പിന്മാറുകയാണെന്ന് രവീന്ദ്രന് വേണ്ടി അഭിഭാഷകന് കോടതിയെ രേഖാമൂലം അറിയിക്കുകയും ചെയ്തതോടെയാണ് കേസ് പിന്‍വലിച്ചത്.
ഇ വി രവീന്ദ്രനും സുരേഷ് ബാബുവും വെള്ളിയാഴ്ച കോടതിയില്‍ ഹാജരായി. ഒത്തു തീര്‍പ്പിന് തയ്യാറാണെന്ന് ഇരുവരും കോടതിയെ അറിയിച്ചു. കേസിന്റെ വിചാരണ നടപടി ക്രമങ്ങള്‍ ആരംഭിച്ചതോടെയാണ് രണ്ട്പേരും കേസ് സംബന്ധിച്ച് ഒത്തു തീര്പ്പിലെത്തിയത്. ഈ സാഹചര്യത്തില്‍ കേസ് പിന്‍വലിക്കുന്നതായി കോടതി അറിയിക്കുകയായിരുന്നു.
2010 ഏപ്രിലിലാണ് അഡീഷണല്‍ എസ് ഐ ഇ വി രവീന്ദ്രന്റെ ഭാര്യ പ്രസീത നീലേശ്വരം പള്ളിക്കര റെയില്‍വെ ഗേറ്റിന് സമീപം തീവണ്ടിക്ക് ചാടി ആത്മഹത്യ ചെയ്തത്. നീലേശ്വരം പള്ളിക്കരയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ രവീന്ദ്രനൊപ്പം ഭാര്യ പ്രസീത താമസിച്ച് വരികയായിരുന്നു. കാസര്‍കോട് കണ്ട്രോള് റൂമില്‍ അഡീഷണല്‍ എസ് ഐ ആയിരുന്ന രവീന്ദ്രനെ നിര്‍ബന്ധിത പരിശീലനത്തിനായി വയനാട്ടിലേക്ക് മാറ്റിയിരുന്നു.
രവീന്ദ്രന് വയനാട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ക്വാര്‍ട്ടേഴ്സില്‍ നിന്നും ഇറങ്ങിയതോടെ രാത്രി പോലീസുകാരനായ സുരേഷ്ബാബു ഇവിടെ എത്തുകയായിരുന്നു. ഇതിനിടെ അവിചാരിതമായി ക്വാര്‍ട്ടേഴ്സില്‍ തിരിച്ചെത്തിയ രവീന്ദ്രന് പ്രസീതയെയും സുരേഷ് ബാബുവിനെയും സംശയകരമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് ചോദ്യം ചെയ്യുകയും പ്രസീത ക്വാര്‍ട്ടേഴ്സില്‍ നിന്ന് ഇറങ്ങിയോടി തീവണ്ടിക്ക് ചാടി ആത്മഹത്യ ചെയ്യുകയുമായിരുന്നു. പ്രസീതയുടെ മരണത്തിനുത്തരവാദി സുരേഷ്ബാബുവാണെന്ന് ആരോപിച്ച് രവീന്ദ്രന് ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹരജി നല്‍കിയതിനെ തുടര്‍ന്ന് കോടതി നേരിട്ട് കേസെടുക്കുകയാണുണ്ടായത്.

Keywords: ASI, Police, Murder-case, Kanhangad.