യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം
Oct 5, 2012, 16:38 IST
കാഞ്ഞങ്ങാട്: ലക്ഷ്മി നഗര്‍ സ്വദേശിനിയായ 20കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ കോഴിക്കോട് സ്വദേശിയായ മാര്‍ബിള്‍ തൊഴിലാളിക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. കോഴിക്കോട്ടെ ജിജീഷിനെതിരെയാണ് കേസ്. 2012 ആഗസ്ത് 18 നാണ് സംഭവം.
കാഞ്ഞങ്ങാട് അനശ്വര കോംപ്ലക്‌സിന്റെ ഏണിപ്പടിയില്‍ വെച്ച് ജിജീഷ് തന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ ബോധിപ്പിച്ചത്. കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് ജിജീഷിനെ വ്യാഴാഴ്ച വൈകിട്ട് കസ്റ്റഡിയിലെടുത്തു.

Keywords: Women, Molestation, Attempt, Case, Youth, Kanhangad, Kasaragod, Kerala, Malayalam news