യുവതിയുടെ ഏഴ് ലക്ഷം തട്ടിയ യുവാവിനെതിരെ കേസ്
Feb 27, 2013, 19:23 IST
കല്ലൂരാവി സീനത്ത് മന്‍സിലിലെ മുഹമ്മദിന്റെ ഭാര്യ എ.പി. താഹിറ(28)യുടെ പരാതി പ്രകാരം കല്ലൂരാവിയിലെ നാസറിനെതിരെയാണ് കേസ്. 2012 ഒക്‌ടോബര്‍ മാസത്തില്‍ ബിസിനസ് ആവശ്യത്തിനാണെന്ന് പറഞ്ഞ് നാസര്‍ താഹിറയില്‍ നിന്നും ഏഴ് ലക്ഷം രൂപ കടം വാങ്ങിയിരുന്നു.
2013 ഫെബ്രുവരി മാസത്തില്‍ തിരിച്ചുതരാമെന്ന ഉറപ്പിന്മേലാണ് നാസര്‍ താഹിറയില്‍ നിന്നും പണം വാങ്ങിയത്. എന്നാല്‍ നിശ്ചിത കാലാവധി കഴിഞ്ഞിട്ടും താഹിറയ്ക്ക് പണം തിരിച്ച് നല്‍കാന്‍ നാസര്‍ തയ്യാറായില്ല. താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് ബോധ്യപ്പെട്ട താഹിറ നാസറിനെതിരെ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Keywords: Cheating, Women, Youth, Case, Kalluravi, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.