city-gold-ad-for-blogger

ഹൊസ്ദുര്‍ഗ് സ്‌കൂള്‍ അക്രമിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി

ഹൊസ്ദുര്‍ഗ് സ്‌കൂള്‍ അക്രമിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സ്‌കൂള്‍ ഹെഡ് മാസ്റ്ററുടെ പരാതി പ്രകാരം സാമൂഹ്യ വിരുദ്ധര്‍ക്കെതിരെയാണ് കേസെടുത്തത്. സ്‌കൂളില്‍ അതിക്രമിച്ച് കടന്ന സംഘം കമ്പ്യൂട്ടര്‍ ലാബിലെ ജനല്‍ ഗ്ലാസുകളും കമ്പ്യൂട്ടറും മാരകായുധങ്ങള്‍ ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു.

ക്ലാസ് മുറികളുടെ വാതിലുകള്‍ ചവിട്ടി തകര്‍ക്കുകയും ഫാനുകളും ബള്‍ബുകളും നശിപ്പിക്കുകയും ചെയ്തു. ശുദ്ധജല വിതരണ ഉപകരണവും നോട്ടീസ് ബോര്‍ഡും തകര്‍ത്ത നിലയിലായിരുന്നു. ഇതുമൂലം 25,000 രൂപയുടെ നഷ്ടം സംഭവിച്ചതായി ഹെഡ് മാസ്റ്റര്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ നല്‍കിയ പരാതിയില്‍ ബോധിപ്പിച്ചു. സ്‌കൂളില്‍ അക്രമം നടത്തിയവരെ കുറിച്ച് പോലീസിന് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്.

Keywords: Hosdurg school, Attack, Case, Kanhangad, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia