കുവൈത്തിലേക്ക് മയക്ക് മരുന്ന് നല്‍കി നിരപരാധിയായ യുവാവിനെ കുടുക്കിയ 2 പേര്‍ക്കെതിരെ കേസ്
Jul 17, 2014, 18:53 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 17.07.2014) കുവൈത്തിലേക്ക് മയക്ക് മരുന്ന് നല്‍കി നിരപരാധിയായ യുവാവിനെ കുടുക്കിയ രണ്ടു പേരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. മീനാപ്പീസിലെ ചേലക്കാടത്ത് റാഷിദിനെ(25) കുവൈത്തില്‍ വെച്ച് മയക്ക് മരുന്ന് പാക്കറ്റ് നല്‍കി കുടുക്കിയെന്ന് കാണിച്ച് റാഷിദിന്റെ മാതാവ് സി.കുഞ്ഞായിസു നല്‍കിയ പരാതിയിലാണ് പയ്യന്നൂര്‍ മാടായി പുതിയങ്ങടിയിലെ പി.കെ.സവാസ്, നസിം മുസ്തഫ എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
ഇക്കഴിഞ്ഞ ജൂണ്‍ 25 നാണ് മയക്കു മരുന്ന് പാക്കറ്റുമായി റാഷിദിനെ കുവൈത്ത് വിമാനത്താവളത്തില്‍ അധികൃതര്‍ പിടികൂടിയത്. അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് കുവൈത്തിലേക്ക് മടങ്ങിയതായിരുന്നു റഷീദ്. കുവൈത്തില്‍ നിന്ന് പരിചയപ്പെട്ട് പുതിയങ്ങാടിയിലെ സവാസ്, കുവൈത്തിലേക്കു വരുന്ന റാഷിദിനെ മൊബൈല്‍ ഫോണില്‍ വിളിച്ച് കുവൈത്തിലുള്ള തന്റെ പിതാവിന്റെ മരുന്നും കണ്ണടയും അടങ്ങുന്ന പൊതി പുതിയങ്ങാടിയിലെ വീട്ടില്‍ നിന്ന് വാങ്ങി എത്തിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
എന്നല്‍ പുതിയങ്ങാടിയില്‍ എത്താന്‍ കഴില്ലെന്ന് റാഷിദ് അറിയിച്ചപ്പോള്‍ സാധനം മാട്ടൂലിലെ സുഹൃത്ത് കാഞ്ഞങ്ങാട്ട് എത്തിക്കുമെന്നായിരുന്നു സവാസ് അറിയിച്ചത്. സവാസിന്റെ സുഹൃത്തായ നസീം മുസ്തഫ ബൈക്കില്‍ കാഞ്ഞങ്ങാട്ടെത്തിയാണ് റാഷിദിന് പൊതി കകൈമാറിയത്. പാര്‍സല്‍ തുറന്നുനോക്കാതെ കുവൈത്തിലേക്ക് കൊണ്ടുപോയ റഷീദിനെ വിമാനത്താവളത്തില്‍വെച്ച് പരിശോധനക്കിടെ അധികൃതര്‍ പിടികൂടുകയായിരുന്നു.
യുവാവ് പിടിയിലായപ്പോള്‍ സവാസ് കുവൈത്തില്‍ തന്നെ ഉണ്ടായിരുന്നു. റാഷിദ് പിടിയിലായ വിവരമറിഞ്ഞതോടെ അവിടെ നിന്നും മുങ്ങി.
Also Read:
കൊല്ലം കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ വിജയം എല്‍ ഡി എഫിന്
Keywords: Kanhangad, Youth, case, Police, Hosdurg, payyannur, Kuwait, Case aginst 2 for cheating.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067